തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാവായിക്കുളം സ്വദേശി അഭിജിത്ത് (29 ) ആണ് കല്ലമ്പലം പൊലീസിന്റെ കസ്റ്റഡിയിലായത്. ആറ്റിങ്ങലിലുള്ള ബൈക്ക് ഷോറൂമിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയാണ് ഇയാൾ.
ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമീപവാസികൂടിയായ അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പൊലീസ് വിശദമാക്കി.
ഇന്നലെ പരീക്ഷയ്ക്കായി പോയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല! താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി
മലപ്പുറം: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ അശ്വതി, ശ്വേത എന്നീ വിദ്യാർത്ഥിനികളെയാണ് കാണാതായിരിക്കുന്നത്.
ഇന്നലെ പരീക്ഷ എഴുതുന്നതിനായി വീട്ടിൽ നിന്നും പോയ പെൺകുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കാണാതായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.