web analytics

കുടിശിഖ 70 കോടി; 1600 ജീവനക്കാരുടെ ശമ്പളം മുടങ്ങി;കരാർ പുതുക്കിയിട്ടില്ല; രോഗികള്‍ക്ക്‌ സൗജന്യ സേവനം നല്‍കുന്ന ആംബുലൻസുകളുടെ പ്രവർത്തനം നിലയ്ക്കാൻ സാധ്യത

സംസ്‌ഥാനത്ത്‌ 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം നിലയ്‌ക്കാന്‍ സാധ്യത. നടത്തിപ്പു ചുമതലയുള്ള കമ്പനിയുമായുള്ള കരാര്‍ പുതുക്കാത്തതും ജീവനക്കാര്‍ക്ക്‌ നല്‍കാനുള്ള ശമ്പള കുടിശിക വര്‍ധിച്ചുവരുന്നതും ഈ സേവനം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതിബന്ധമാകും.108 ambulances are likely to stop working in the state

325ലേറെ ആംബുലന്‍സുകളാണ്‌ 108 എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. രോഗികള്‍ക്ക്‌ സൗജന്യ സേവനം നല്‍കുന്നതിനൊപ്പം റോഡപകടങ്ങളില്‍പെടുന്നവരെ ഏറ്റവും വേഗത്തില്‍ ആശുപത്രികളിലെത്തിക്കുന്നതുള്‍പ്പടെ 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഏറെ സഹായകരമായിരുന്നു.

കേരള മെഡിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡുമായുള്ള കരാര്‍ പ്രകാരം ഇ.എം.ആര്‍.ഐ. ഗ്രീന്‍ ഹെല്‍ത്ത്‌ സര്‍വീസ്‌ എന്ന കമ്പനിയാണ്‌ ഇതിന്റെ നടത്തിപ്പ്‌ ചുമതല നിര്‍വഹിച്ചിരുന്നത്‌. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ കരാര്‍ അവസാനിച്ചിട്ടും പുതിയ ടെണ്ടറിന്‌ നടപടിയുണ്ടായില്ല.

കമ്പനിക്കു 70 കോടി രൂപ നല്‍കാനുണ്ട്‌. കുടിശിക വര്‍ധിച്ചതോടെ 1600 ജീവനക്കാരുടെ ശമ്പളവും മുടങ്ങി. ഇതോടെ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുകയാണ്‌.

കമ്പനിക്ക്‌ ഇതുവരെ നല്‍കിയ സേവനത്തിനുള്ള പ്രതിഫലമായാണ്‌ 70 കോടിയിലധികം രൂപ കുടിശികയുള്ളത്‌. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്‌ഥാന സര്‍ക്കാര്‍ ഫണ്ട്‌ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണികളും യഥാസമയങ്ങളില്‍ നടന്നിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img