web analytics

യൂസ്ഡ് കാർ ഷോറൂമിൽ 102 കോടിയുടെ കള്ളപ്പണ ഇടപാട്; മലയാള സിനിമയിലെ പ്രമുഖരും ഇന്ത്യൻ ക്രിക്കറ്റ് താരവും അടക്കം ഇടപാടുകാരുടെ വൻനിര

കോഴിക്കോട്: യൂസ്ഡ് കാർ ഷോറൂമിൽ നടന്നത് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരവും ഉൾപ്പെടെ നിരവധി പ്രമുഖർ ഉൾപ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.102 crore black money transaction in used car showroom

മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയത്.

ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗമാണ് പരിശോധന നടത്തിയത്. കുറച്ചുമാസങ്ങളായി റോയൽ ഡ്രൈവ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് കാർ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിൽ രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്.

സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് അവർക്കു നോട്ടിസ് അയയ്ക്കാൻ ആദായനികുതി വകുപ്പു തീരുമാനിച്ചു.

പ്രമുഖ താരങ്ങൾ ആഡംബര കാറുകൾ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയൽ ഡ്രൈവിനു വിൽപന നടത്തി പണം അക്കൗണ്ടിൽ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ നിന്നു കാറുകൾ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നൽകിയതും കണ്ടെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികൾ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img