തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇനി മുതൽ സൗജന്യമായി ഒപി ടിക്കറ്റ് ലഭിക്കില്ല. ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാനാണു ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. അതേസമയം ബിപിഎൽ വിഭാഗക്കാർക്ക് ടിക്കറ്റ് സൗജന്യമായി ലഭിക്കും.(10 rupees to be paid for OP ticket in Thiruvananthapuram Medical College)
മെഡിക്കൽ കോളേജിൽ കഴിഞ്ഞ 75 വർഷമായി എല്ലാവർക്കും സൗജന്യമായാണ് ടിക്കറ്റ് നൽകുന്നത്. എന്നാൽ ആശുപത്രി വികസനത്തിന് പണം തികയാതെ വന്നതോടെയാണ് പുതിയ പരിഷ്‌കാരം എന്നാണ് വിവരം. എന്നാൽ തീരുമാനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും എന്ന കാര്യത്തിൽ വ്യക്തതയില്ല.
എക്‌സിക്യൂട്ടീവ് യോഗത്തിൽ ഒപി ടിക്കറ്റിന് വില ഈടാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.