45 പൈസ നൽകിയാൽ 10 ലക്ഷത്തിന്റെ പരിരക്ഷ; റെയിൽവേയുടെ ഇൻഷൂറൻസ് സ്കീം വിശദാംശങ്ങള്‍ ഇങ്ങനെ

ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഒരു ദിവസം ട്രെയിൻ മാർഗം യാത്ര ചെയ്യുന്നത്. രാജ്യമെമ്പാടും എത്തിച്ചേരാവുന്ന വിധത്തിൽ സജ്ജമായിട്ടുള്ള റെയിൽവേ ശൃംഖലയും സാധാരണക്കാരന്റെ കീശ കാലിയാക്കാത്ത ടിക്കറ്റ് നിരക്കുകളും താരതമ്യേന സുഖപ്രദമായ രീതിയിൽ ദീർഘയാത്ര സാധ്യമാകുന്നതുമാണ് ഏവരേയും ഇന്ത്യൻ റെയിൽവേയിലേക്ക് ആകർഷിക്കുന്നത്. അതിനാൽ തന്നെ
ഏത് റൂട്ടുകൾ നോക്കിയാലും തിരക്ക് തന്നെയാണ്. വിശേഷ അവസരങ്ങളിൽ ആണെങ്കിൽ പറയുകയും വേണ്ട. ജനറൽ കമ്പാർട്ട്മെന്റുകളിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന കാഴ്ചകൾ ഇന്ത്യയിൽ സർവ സാധാരണമാണ്. ഇതുകൊണ്ടുതന്നെ അപകടങ്ങൾ കൂടുതലുമാണ്.

ഈ ഞായറാഴ്ച ഷാലിമാർ എക്‌സ്പ്രസിൽ ഇരുമ്പ് തൂൺ വീണ് 3 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകി വരുന്നുണ്ട്. റെയിൽവേയുടെ ഈ സൗകര്യത്തെക്കുറിച്ച് പല യാത്രക്കാർക്കും അറിയില്ല. ഈ ഇൻഷുറൻസിൽ റെയിൽവേ അപകടം മൂലമുണ്ടാകുന്ന നഷ്ടം കമ്പനിയാണ് നികത്തുന്നത്. ഈ ഇൻഷുറൻസിൻ്റെ പ്രീമിയം 45 പൈസ മാത്രമാണ്. ഏതൊക്കെ യാത്രക്കാർക്കാണ് ഈ ഇൻഷുറൻസിൻ്റെ പ്രയോജനം ലഭിക്കുന്നതെന്ന് മനസിലാക്കിയാലോ

എന്താണ് റെയിൽവേയുടെ ട്രാവൽ ഇൻഷുറൻസ്?

റെയിൽ മന്ത്രാലയത്തിന് കീഴിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയായ ഐആർസിടിസിയുടെ മൊബൈൽ ആപ്പോ വെബ്സൈറ്റ് മുഖേനയോ ട്രെയിൻ ടിക്കറ്റ് വാങ്ങുമ്പോൾ, സ്റ്റാൻഡേർഡ് ട്രാവൽ ഇൻഷുറൻസ് സ്കീം കൂടി വാങ്ങാനുള്ള ഓപ്ഷൻ ലഭ്യമാണ്. എല്ലാവിധ നികുതിയും ചേർത്ത് കേവലം 45 പൈസ മാത്രമാണ് ഇതിന് ചെലവിടേണ്ടതുള്ളൂ. 10 ലക്ഷം രൂപയുടെ കവറേജ് അഥവാ പരിരക്ഷയാണ് നേടുന്നത്. ഇതിലൂടെ ട്രെയിൻ അപകടത്തിൽപെട്ട് മരിക്കുന്നതോ മാരകമായി പരിക്കേൽക്കുന്നതോ പോലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളിൽ നിന്നുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ യാത്രക്കിടയിൽ നേരിടുന്ന കവർച്ച, മോഷണം, മറ്റ് അപകടങ്ങളിൽ നിന്നും കവറേജ് നൽകുന്നു. എന്നാൽ, ജനറൽ കോച്ചിലോ കമ്പാർട്ടുമെൻ്റിലോ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയില്ല.

ഐആർസിടിസി ട്രാവൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ

1. ട്രെയിൻ അപകടം പോലെയുള്ള അത്യാഹിത ഘട്ടങ്ങളിൽ പരമാവധി കവറേജ് 10 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്നതാണ് ഐആർസിടിസി ട്രാവൽ ഇൻഷുറൻസിന്റെ ഏറ്റവും പ്രധാന ആനുകൂല്യം. മാരകമായി പരിക്കേറ്റാലോ മരണപ്പെട്ടാൽ അവകാശികൾക്കോ നഷ്ടപരിഹാരം ലഭിക്കും.

2. സ്ഥിരമായി അംഗവൈകല്യം സംഭവിക്കുന്ന സാഹചര്യങ്ങളിൽ, ഇൻഷുറൻസ് പരിരക്ഷയായി 7.5 ലക്ഷവും ആശുപത്രി ചെലവിനായി 2 ലക്ഷവും ലഭിക്കും.

3. കവർച്ച, മോഷണം, അപകടം പോലെയുള്ള സാഹചര്യങ്ങളിലും ഇൻഷുറൻസ് ക്ലെയിം ചെയ്യാവുന്നതാണ്.

 

ഇന്‍ഷുറന്‍സ് എങ്ങനെ എടുക്കാം?

അംഗീകൃത വെബ്‌സൈറ്റ വഴിയോ ആപ്പിലൂടെയോ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ 45 പൈസ അധികം മുടക്കി ഇന്‍ഷുറന്‍സ് കവറേജും സ്വന്തമാക്കാം. വെബ്‌സൈറ്റില്‍ ഇന്‍ഷുറന്‍സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു ലിങ്ക് യാത്രക്കാരന്റെ ഇ-മെയ്‌ലിലേക്കും മൊബൈല്‍ നമ്പറിലേക്കും വരും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നോമിനിയുടെ വിവരങ്ങള്‍ അടക്കം ചേര്‍ക്കാം. ഫോാം പൂരിപ്പിക്കുന്ന സമയത്ത് തന്നെ നോമിനിയുടെ പേര് ചേര്‍ക്കുന്നത് ക്ലെയിം നേരത്തെ ലഭിക്കുന്നതിന് സഹായിക്കും. ആശുപത്രിവാസം, സ്ഥിരമായ വൈകല്യങ്ങള്‍, മരണം എന്നിവയുള്‍പ്പെടെയുള്ളതിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനാകും.

ഈ ഇന്‍ഷുറന്‍സ് എടുത്ത യാത്രക്കാരന്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടതിന്റെ ആഘാതത്തില്‍ 12 മാസത്തിനുള്ളില്‍ മരിച്ചാല്‍ 10 ലക്ഷം രൂപ നോമിനിക്ക് ക്ലെയിം ചെയ്യാം. അപകടത്തില്‍ സ്ഥിരമായ വൈകല്യം സംഭവിച്ചാലും ഇത്രയും തുക ലഭിക്കും. ഓരോ അവയവത്തിനും ഉണ്ടാകുന്ന പരിക്കുകള്‍ക്ക് വ്യത്യസ്തമായ നിരക്കിലാകും നഷ്ടപരിഹാരം ലഭിക്കുക. ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിയുടെ ആശുപത്രിവാസത്തിനും പണം ലഭിക്കും.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 296 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ വെറും 54 ശതമാനം യാത്രക്കാര്‍ മാത്രമായിരുന്നു ഇന്‍ഷ്വര്‍ ചെയ്തിരുന്നത്. അന്നത്തെ അപകടത്തിനുശേഷം ട്രെയിന്‍ യാത്രയില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

 

 

Read More: ഡൽഹി, മുംബൈ, ബെംഗളൂരു… പ്ലീസ് സ്റ്റെപ് ബാക്ക്; ജീവിക്കാൻ നല്ല സ്ഥലങ്ങൾ ഇനി തൃശൂരും കൊച്ചിയും

Read More: സ്വര്‍ണം കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു; മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ പ്രതികൾക്ക് വധശിക്ഷ

spot_imgspot_img
spot_imgspot_img

Latest news

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

Other news

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

Related Articles

Popular Categories

spot_imgspot_img