അടിയൊഴുക്കിൽ കുടുങ്ങിയ റഷ്യൻ വിനോദസഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി
കോവളം: കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട റഷ്യൻ വിനോദസഞ്ചാരിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ശമ്പള ധാരണയ്ക്ക് പിന്നാലെ സ്‌കോട്ട്‌ലൻഡിലെ ഡോക്ടർമാരുടെ സമരം താൽക്കാലികമായി നിർത്തിവയ്ക്കും
കടലിൽ ശക്തമായ അടിയൊഴുക്ക്
ലൈറ്റ് ഹൗസ് ബീച്ചിൽ നിലവിൽ ശക്തമായ അടിയൊഴുക്ക് അനുഭവപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇതിനെ തുടർന്ന് കടലിൽ കുളിക്കാനിറങ്ങുന്നവർ അടിയൊഴുക്കിൽപ്പെടുന്ന സംഭവങ്ങൾ പതിവാകുകയാണ്.
ലൈഫ് ഗാർഡുകളുടെ സമയോചിത ഇടപെടൽ
കടലിൽ കുളിക്കാനിറങ്ങിയ റഷ്യൻ പൗരനായ ആന്ത്രേ അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്നതോടെ കൈ ഉയർത്തി സഹായം അഭ്യർഥിച്ചു.
ഇത് ശ്രദ്ധയിൽപ്പെട്ട ലൈഫ് ഗാർഡ് സൂപ്പർവൈസർ സുന്ദരേശനും, ലൈഫ് ഗാർഡുകളായ അഖിൽ എം. നായരും ജി. ഷാജിയും ഉടൻ കടലിലിറങ്ങി നീന്തിയെത്തി വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
പ്രഥമ ശുശ്രൂഷ നൽകി
കരയിലെത്തിച്ച ശേഷം വിനോദസഞ്ചാരിക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകുകയും ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
മുന്നറിയിപ്പുമായി ലൈഫ് ഗാർഡുകൾ
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ മാത്രം ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടെ പത്തിലധികം പേർ അടിയൊഴുക്കിൽപ്പെട്ടതായി ലൈഫ് ഗാർഡുകൾ അറിയിച്ചു.
ശക്തമായ അടിയൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ കടലിൽ ഇറങ്ങുന്നതിന് മുൻപ് ജാഗ്രത പാലിക്കണമെന്നും ലൈഫ് ഗാർഡുകളുടെ നിർദേശങ്ങൾ കർശനമായി അനുസരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary:
A Russian tourist was rescued after getting caught in a strong rip current while swimming at Kovalam’s Lighthouse Beach on Friday evening. Lifeguards quickly swam to the spot, brought him ashore, and provided first aid. Lifeguards have warned that rip current incidents have increased in the area over the past two weeks.









