ട്രംപിന് മറുപടി, നെഹ്‌റുവിനെ ഉദ്ധരിച്ചു; ന്യൂയോർക്ക് മേയറായി ചരിത്രവിജയം നേടിയ സോഹ്റാൻ മംദാനി
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ ചരിത്രപരമായ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ സോഹ്റാൻ മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
അദ്ദേഹം നഗരത്തിന്റെ ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്ലിം മേയറും അതേസമയം ഏറ്റവും പ്രായം കുറഞ്ഞ മേയറുമായാണ് ചരിത്രം കുറിച്ചത്.
“ഇത് ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടിമറിച്ച വിജയമാണ്. ഞങ്ങൾ നിങ്ങളാണ്, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്.” വിജയാഘോഷത്തിനിടെ മംദാനി നന്ദി പ്രസംഗത്തിൽ പറഞ്ഞു.
ട്രംപിന് നേരിട്ടുള്ള സന്ദേശം
30 മിനിറ്റിൽ താഴെ നീണ്ട തന്റെ പ്രസംഗത്തിൽ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനോട് മംദാനി നേരിട്ട് അഭിസംബോധന ചെയ്തു.
“ഡൊണാൾഡ് ട്രംപ്, നിങ്ങൾക്ക് വേണ്ടി എനിക്ക് നാല് വാക്കുകൾ മാത്രം — ശബ്ദം കൂട്ടിവെച്ചോളൂ. ഞങ്ങളെല്ലാവരെയും മറികടക്കാതെ നിങ്ങളെക്കുറിച്ച് ഒന്നും പറയാനാവില്ല,” എന്ന് അദ്ദേഹം പറഞ്ഞു.
ട്രംപിനെപ്പോലുള്ള ശതകോടീശ്വരന്മാർക്ക് നികുതി വെട്ടിക്കാനും നികുതിയിളവുകൾ ചൂഷണം ചെയ്യാനുമുള്ള അവസരം നൽകുന്ന അഴിമതി സംസ്കാരത്തിന് അറുതി വരുത്തുമെന്നു മംദാനി ഉറപ്പ് നൽകി.
നെഹ്‌റുവിന്‍റെ പ്രസംഗത്തിൽ നിന്ന് പ്രചോദനം
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രശസ്തമായ “ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി” പ്രസംഗത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു മംദാനിയുടെ വാക്കുകൾ.
“ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും. കുടിയേറ്റക്കാർ കെട്ടിപ്പടുത്ത ഈ നഗരം, അവരാൽ തന്നെ നയിക്കപ്പെടും.” അദ്ദേഹം പറഞ്ഞു
പുതിയ കാലത്തിന്റെ മാനിഫെസ്റ്റോ
മംദാനി തന്റെ പ്രസംഗത്തിൽ സൗജന്യ ബസുകൾ, സർവത്രിക ശിശുപരിപാലനം, വർധിച്ചുവരുന്ന വാടക നിയന്ത്രണം എന്നിവയടങ്ങിയ വാഗ്ദാനങ്ങൾ ആവർത്തിച്ചു.
അദ്ദേഹം പ്രശസ്ത ഉഗാണ്ടൻ പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും ഇന്ത്യൻ ചലച്ചിത്രകാരി മീര നായറിന്റെയും മകനാണ്.
തന്റെ മുസ്ലിം വ്യക്തിത്വത്തില്‍ അഭിമാനമുണ്ടെന്ന് പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
English Summary:
Zohran Mamdani, an Indian-origin Democratic Socialist, became the New York City’s first Indian-American Muslim and youngest-ever mayor. In his victory speech, he cited Jawaharlal Nehru’s “Tryst with Destiny”, promised social reforms like free buses and rent control, and delivered a strong message to US President Donald Trump. The son of scholar Mahmood Mamdani and filmmaker Mira Nair, he called his win a triumph against political dynasties.









