കണ്ണൂർ: ബിജെപിയുമായി ഇടഞ്ഞ് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി കണ്ണൂരിൽ യുവമോർച്ച പ്രവർത്തകർ. കണ്ണൂർ അഴിക്കോടാണ് സംഭവം. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് ഭീഷണി മുദ്രാവാക്യങ്ങൾ ഉയർന്നത്.(Yuvamorcha threatening slogans against Sandeep warrier at kannur)
30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് സന്ദീപ് വാര്യരെ വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം വിളി ആരംഭിച്ചത്. ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം…, പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രവാക്യം വിളിയിൽ പറയുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയും റാലിയിൽ പങ്കെടുത്തിരുന്നു.