ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിൽ എന്ന് ചാടിയ യൂട്യൂബർമാരായ യുവതിയും യുവാവും മരിച്ചു. ഹരിയാനയിലെ ബഹദൂർ ഗഡിലാണ് സംഭവം. ഗാർവിത് സിംഗ് ഗ്യാരി (25), നന്ദിനി കശ്യപ് (22) എന്നിവരാണ് മരിച്ചത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഇരുവരും ലിവ്-ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള യൂട്യൂബർമാരാണ് ഇരുവരും. ഷൂട്ടിങ്ങിനു ശേഷം ഇന്നലെ രാത്രി ഏറെ വൈകിയാണ് ഇരുവരും ഫ്ലാറ്റിൽ എത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഷൂട്ടിംഗ് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് രാവിലെ ഇവർ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത് എന്നാണ് സൂചന. സമീപത്തെ സിസി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും നിരവധി ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
Read also: വന്ദേഭാരതിലെ ഭക്ഷണത്തില്‍ പാറ്റ; ദുരനുഭവം പങ്കുവെച്ച് യാത്രക്കാരൻ









