പ്രശസ്ത യുട്യൂബർ അറസ്റ്റിൽ
MUMBAI: യുവതിയെ ഭീഷണിപ്പെടുത്തി 19 ലക്ഷം തട്ടിയെടുത്ത യുട്യൂബർ മുംബൈയിൽ അറസ്റ്റിൽ. യുട്യൂബിൽ 5 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്ന, പ്രാങ്ക് വിഡിയോകളിലൂടെ പരിചിതനായ പീയുഷ് കട്യാലാണ് ഡൽഹിയിൽ നിന്ന് പിടിയിലായത്.
പീയുഷ് 5 മാസം മുൻപാണ് യുവതിയുമായി പരിചയത്തിലായത്. ചികിത്സാ ആവശ്യത്തിനാണെന്നു പറഞ്ഞ് പീയുഷ് കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ടു.
യുവതി പണം നൽകില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള ചാറ്റും ഫോൺ സംഭാഷണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി.
തുടർന്ന് യുവതിയിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഭീഷണി തുടർന്നതോടെയാണ് യുവതി സൈബർ പൊലീസിൽ പരാതിപ്പെട്ടത്.
അപകടമൊഴിവാക്കി വനിതാ ഗേറ്റ്കീപ്പർമാർ
കൊല്ലം: ഇന്നലെ രാത്രി കന്യാകുമാരി–പുനലൂർ പാസഞ്ചർ ട്രെയിനിനെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചത് വനിതാ ഗേറ്റ് കീപ്പർമാരുടെ സമയോചിതമായ ഇടപെടൽ.
കപ്പലണ്ടി മുക്കിലെ ഗേറ്റ് കീപ്പർമാരായ പ്രാക്കുളം സ്വദേശി എസ്.വിനിതാമോളുടെയും മഹേശ്വരിയുടെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്…Read More
കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകള്‍ തീരത്തേക്ക്; ആലപ്പുഴ തീരത്ത് ലൈഫ് ബോട്ടും കണ്ടെയ്നറും അടിഞ്ഞു
തീപിടിച്ച കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളും അവശിഷ്ടങ്ങളും ആലപ്പുഴയിലെ തീരത്തേക്ക് എത്തിത്തുടങ്ങി.
ഇന്നലെ രാത്രി കൊല്ലം ആലപ്പാട് തീരത്ത് ഭാഗികമായി കത്തിയ നിലയിൽ ഒരു ബാരൽ അടിഞ്ഞിരുന്നു. എന്നാൽ, കപ്പലിന് തീപിടിത്തമുണ്ടായ സംഭവത്തിൽ കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ തീരുമാനം വൈകുകയാണ്.
കൊച്ചിയുടെ പുറംകടലിൽ തീപിടിച്ച വാൻ ഹായ് കപ്പലിലിലെ ലൈഫ് ബോട്ടാണ് തീരത്തടിഞ്ഞത്.
തീരദേശത്താണ് തീപിടിച്ച വാൻ ഹായ് കപ്പലിലെ കണ്ടെയ്നറും ലൈഫ് ബോട്ടും അടിഞ്ഞത്. ആലപ്പുഴയിൽ പറവൂർ അറപ്പപ്പൊഴി തീരത്ത് ഇന്നലെ രാത്രി വൈകിയാണ് ലൈഫ് ബോട്ട് അടിഞ്ഞത്.
ലൈഫ് ബോട്ടിൽ വാൻ ഹായ് 50 സിംഗപ്പൂര്‍ എന്ന എഴുത്ത് ഉള്‍പ്പെടെയുണ്ട്. ആലപ്പുഴ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്താണ് ഒരു കണ്ടയ്നർ അടിഞ്ഞത്. വാൻ ഹായ് കപ്പലിലെ കണ്ടെയ്നർ ആണെന്നാണ് നിഗമനം.
കൊച്ചി,ആലപ്പുഴ,കൊല്ലം തുടങ്ങിയ തീരങ്ങളിൽ കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളടക്കം അടിയുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.









