കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് പ്രതി അനുപമ യൂട്യൂബിലെ താരം ; ആശങ്കകൾ ഒഴിയാതെ കേസ് മുന്നോട്ട്

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പി അനുപമ യൂട്യൂബിലെ താരം. 5 ലക്ഷം ഫോളോവേഴ്സുള്ള യൂട്യൂബബ് ചാനലിലൂടെ അനുപമ നിരവധി വീഡിയോകളും ഷോട്സും പങ്കുവെക്കുമായിരുന്നു. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. കെൻഡൽ ജെന്നർ, ബെല്ല ഹദീദ് എന്നിവരുടെയും വീഡിയോയും അനുപമ തന്റെ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്ഇം​ഗ്ലീഷിലാണ് അവതരണം. ഒരു മാസം മുൻപായിരുന്നു അവസാന വീഡിയോ പങ്കുവെച്ചിരുന്നത്. ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ ആകെ 381 വീഡിയോയാണുള്ളത്. കൂടുതലും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.

വളർത്തുനായകളെ ഏറെ ഇഷ്ടമുള്ള അനുപമ നായകൾക്കായി ഷെൽട്ടർ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മേക്കപ്പ് വീഡിയോയായിരുന്നു ഏറ്റവും അവസാനമായി പോസ്റ്റ് ചെയ്ത വീഡിയോ.

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നാം പ്രതിയാണ് അനുപമ. കേസിൽ ഒന്നാം പ്രതി അനുപമയുടെ പിതാവ് പത്മകുമാറും രണ്ടാം പ്രതി അമ്മ അനിതകുമാരിയുമാണ്. പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്.കിഡ്‌നാപ്പിംഗിന് പല തവണ ശ്രമിച്ചു, ഭീഷണിക്കത്ത് തയാറാക്കി. കേസിൽ മറ്റാർക്കും പങ്കില്ല എന്നും പ്രതികൾ മൊഴി നൽകി.

കുട്ടിയുമായി ആശാമം മൈതാനത്ത് ഓട്ടോയിൽ വന്നത് പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരി. ചിന്നക്കടയിലൂടെ നീലക്കാറിൽ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും. ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാർ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ അനിതാ കുമാരി കുട്ടിയെ മൈതാനത്തിറക്കി രക്ഷപ്പെട്ടു.വർ നൽകിയ മൊഴികളിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. പത്മകുമാർ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നതാണ് സംഘത്തെ കുഴപ്പിക്കുന്നത്.സാമ്പത്തിക ബാധ്യത തീർക്കാനുള്ള ബ്ലാക് മെയിലിംഗ്, പെൺകുട്ടിയുടെ അച്ഛനുമായുള്ള ബന്ധം, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ ഇന്ന് കൃത്യം ആയ നിഗമനത്തിലെത്തും. പത്മകുമാറിൻറെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും.

Read Also : ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; മൂന്ന് പ്രതികൾ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

ഏകദിനത്തിൽ നിന്നു വിരമിക്കുമോ? മറുപടിയുമായി രോഹിത് ശർമ

ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടം നേടിയ കിനു പിന്നാലെ പതിവ് ചോദ്യം...

കുടിക്കാനല്ലാലോ? കുടിപ്പിക്കാനല്ലെ, എത്ര വേണമെങ്കിലും തരാം! എലപ്പുള്ളിയിൽ വാട്ടർ അതോറിറ്റിയുടെ അതിവേഗ നടപടി

പാലക്കാട്: എലപ്പുള്ളിയിൽ എഥനോൾ നിർമാണ യൂണിറ്റ് തുടങ്ങാൻ വെളളത്തിന് വാട്ടർ അതോറിറ്റി...

വയലറ്റ് വസന്തം കാണാൻ മൂന്നാറിലേക്ക് പോകുന്നവർ നിർബന്ധമായും തൊപ്പിയും സൺഗ്ലാസും ധരിക്കണം; കാരണം ഇതാണ്

തി​രു​വ​ന​ന്ത​പു​രം: മൂന്നാറിന് ഓരോ കാലത്തും ഓരോരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ...

ഗർഭിണിയായ യുവതിയെ മകന്‍റെ മുന്നില്‍വച്ച് പീഡിപ്പിച്ച് പൊലീസുകാരന്‍

മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയ ശേഷം ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത മകന്‍റെ കണ്‍മുന്നില്‍...

വിശ്രമമില്ലാതെ കുതിപ്പ് തുടർന്ന് സ്വർണവില…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പവന് 80 രൂപയാണ് ഇന്ന്...

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യം പ്രചരിപ്പിക്കുന്നവർ കുടുങ്ങും; മുന്നറിയിപ്പുമായി പോലീസ്

മലപ്പുറം: താനൂരിൽ നിന്ന് നാടുവിട്ട പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി...

Related Articles

Popular Categories

spot_imgspot_img