ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരിയുടെ മാല പൊട്ടിച്ച് കടന്നു യുവാക്കൾ. ചെന്നൈ താംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ ജോലി ചെയ്യുന്ന വനിതാ കോൺസ്റ്റബിൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് ആക്രമിക്കപ്പെട്ടത്. Youths break into policewoman’s house after returning home from duty
ബൈക്കിലെത്തിയ രണ്ടംഗ സംഘം പോലീസുകാരിയുടെ മാല കവർന്നു കടന്നുകളയുകയായിരുന്നു. യുവതി ബൈക്കിന് പിന്നാലെ ഓടിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. ഇന്നലെ മാത്രം താംബരത്ത് എട്ടിടങ്ങളിൽ മാല കവർന്ന പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.