കാമുകിമാരെ കുംഭമേളയ്ക്ക് കൊണ്ടുപോകാൻ നാടുമുഴുവന്‍ കവര്‍ച്ച നടത്തി; തുടർന്ന് ആഘോഷമായ യാത്ര; തിരിച്ചെത്തിയപ്പോൾ പക്ഷെ കഥ മാറി !

കാമുകിമാരെ കുംഭമേളയ്ക്ക് കൊണ്ടുപോകാൻ നാടുമുഴുവന്‍ കവര്‍ച്ച നടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച യുവാക്കൾ പിടിയിൽ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോര്‍ സ്വദേശികളായ അജയ് ശുക്ലയും സന്തോഷ് കോറിയുമാണ് അറസ്റ്റിലായത്.

കാമുകിമാരെയും കൂട്ടി കുംഭമേളയ്ക്കായി പ്രയാഗ്​രാജിലേക്ക് പോകാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടെന്ന് പൊലീസ് പറയുന്നു. ഇതിനായി പണം കണ്ടെത്തുന്നതിനായി രണ്ടാഴ്ചയോളം ഇന്‍ഡോറിലെ ദ്വാരകാപുരിയിലെങ്ങും കയറി മോഷ്ടിക്കുകയായിരുന്നു.

യുവാക്കൾ മോഷണം നടത്തിയ വീടുകളിലൊന്നില്‍ നിന്ന് ഇരുവരുടെയും വിരലടയാളങ്ങള്‍ ലഭിച്ചതോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരും കാമുകിമാരുമായി കുംഭമേളയ്ക്ക് പോയതായി വിവരം ലഭിച്ചത്.

തുടർന്ന് ഇവർ മടങ്ങിയെത്തുവോളം കാത്തിരുന്ന പൊലീസ് രണ്ടുപേരെയും കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് ലക്ഷം രൂപയും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. 15 കേസുകളാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് റജിസ്റ്റര്‍ ചെയ്തത്.

Content Summary: Youths arrested for stealing gold and money to take their girlfriends to Kumbha Mela.

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പാഞ്ഞ് കെ.എസ്.ആർ.ടി.സി ബസ്; ആലുവ ഡിപ്പോയിലെത്തി ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്

മലപ്പുറം: സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ബസ് കസ്റ്റഡിയിലെടുത്ത്...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

ഇടുക്കിയിൽ കോളേജ് വിദ്യാർത്ഥിക്ക് എട്ടംഗ സംഘത്തിന്റെ മർദ്ദനം

പീ​രു​മേ​ട്: കു​ട്ടി​ക്കാ​നം എം.​ബി.​സി എ​ഞ്ചി​നീ​യ​റി​ങ്​ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി വ​ണ്ടി​പ്പെ​രി​യാ​ർ...

മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസ്; സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസിൽ രണ്ട് സിപിഎം...

നടി ഹണി റോസിൻ്റെ പരാതി; കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പോലീസ്; കോടതി വഴി പരാതി നൽകണമെന്ന്

സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന നടി ഹണി റോസിൻ്റെ...

Related Articles

Popular Categories

spot_imgspot_img