കനത്ത കാറ്റിലും മഴയിലും കാസർഗോഡ് വലിയപറമ്പില്‍ പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. വലിയപറമ്പ് പന്ത്രണ്ടില്‍ കെ.പി.വി മുകേഷ്(48) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തോണിയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു.(Youth dies after canoe capsizes in Kasaragod river)
ഉടന്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.