web analytics

പഞ്ചായത്ത് ഓഫീസ് തീയിടാൻ ശ്രമം

പഞ്ചായത്ത് ഓഫീസ് തീയിടാൻ ശ്രമം

മലപ്പുറം: കെട്ടിട പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസ് പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം. മലപ്പുറത്ത് തുവ്വൂർ പഞ്ചായത്തിലാണ് യുവാവ് അതിക്രമം നടത്താൻ ശ്രമിച്ചത്.

കരുവാരക്കുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജീവനക്കാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ബലംപ്രയോഗിച്ചാണ് മജീദിനെ കീഴ്‌പ്പെടുത്തിയത്.

ഇയാളുടെ മാമ്പുഴയിലെ വാണിജ്യ കെട്ടിടത്തിന് അനുമതി നൽകാത്തതാണ് പ്രകോപനത്തിന് കാരണം. പ്രവാസിയായിരിക്കെ സമ്പാദിച്ച പണം മുഴുവൻ തന്റെ കെട്ടിടത്തിനു ചെലവഴിച്ചതായി മജീദ് പറയുന്നു. കാഴ്‌ച പരിമിതിയുള്ള മകന്റെ ചികിത്സയ്ക്കുപോലും പണമില്ലെന്നും മജീദ് പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മജീദ് കെട്ടിടത്തിന്റെ പെർമിറ്റിനായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ കെട്ടിട നിർമാണത്തിൽ പിഴവുകൾ ഉണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചത്.

അപേക്ഷയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മജീദിന് നോട്ടീസ് നൽകിയെന്നും മറുപടി ലഭിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി.

വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ!

മാന്നാര്‍: വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ 49,476 രൂപയുടെ ബില്‍ നൽകി ജല അതോറിറ്റി. ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ ജല അതോറിറ്റിയാണ് ബില്‍ നൽകിയത്. മാന്നാര്‍ 13-ാം വാര്‍ഡില്‍ കുട്ടമ്പേരൂര്‍ മുട്ടത്തേത്ത് സുമതി(75) ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം.

2025 ജൂണിലെ കുടിശ്ശിക ഉള്‍പ്പെടെ 961 രൂപ സുമതി അടച്ചിരുന്നതാണ്. അതിന് ശേഷം ജൂണ്‍ 28 മുതല്‍ ഓഗസ്റ്റ് 27 വരെയുള്ള രണ്ടുമാസത്തെ ബില്ലാണ് 49,476 രൂപയുടേത്. ഒരു മാസം കൊണ്ട് 296 കിലോ ലിറ്റര്‍ വെള്ളം ഉപയോഗിച്ചെന്ന് കാണിച്ചാണ് ജല അതോറിറ്റി വലിയ തുകയുടെ ബില്‍ ചുമത്തിയത്.

23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുമതിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ച ശേഷം സുമതി ഒറ്റയ്ക്കാണ് മാന്നാറുള്ള വീട്ടില്‍ താമസിക്കുന്നത്.

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മദ്യവിൽപ്പന സംബന്ധിച്ച് ഗുരുതരമായ തിരിമറി ആരോപണം ആണ് ഉയർന്നിരിക്കുന്നത്.

യാത്രക്കാർക്ക് അനുവദിച്ചിരിക്കുന്ന അളവിൽക്കാൾ കൂടുതലായി മദ്യം വിൽക്കുന്നതിന് വ്യാജരീതികൾ സ്വീകരിച്ചെന്നതാണ് പ്രധാന ആരോപണം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം, ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാർ യാത്രക്കാർക്കു സൗജന്യമായി ലഘുഭക്ഷണം നൽകുന്ന പേരിൽ അവരുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു.

തുടർന്ന്, ആ വിവരങ്ങൾ ഉപയോഗിച്ച് യാത്രക്കാർക്ക് അറിയാതെ തന്നെ അനധികൃതമായി മദ്യം വാങ്ങൽ നടത്തും.

ഇതുവഴി മദ്യം വാങ്ങാത്ത ചിലരുടെ പാസ്പോർട്ടിലും “വാങ്ങൽ രേഖ” ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്.

യാത്രക്കാർക്ക് വിദേശത്തു നിന്നും മടങ്ങിയെത്തുമ്പോൾ നിർദ്ദിഷ്ട അളവിൽ മാത്രം മദ്യം വാങ്ങാനുള്ള അനുമതിയാണ് നിലവിലുള്ളത്.

Summary: A tense situation unfolded at Thuvvur Panchayat office in Malappuram when a youth attempted to set the office on fire by pouring petrol. The protest was triggered after the local body allegedly denied a building permit.

spot_imgspot_img
spot_imgspot_img

Latest news

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ്...

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

Other news

നിങ്ങൾ കഴിക്കുന്ന ക്രീം ബിസ്‌കറ്റിൽ ശരിക്കും ‘ക്രീം’ ഉണ്ടോ? സൂക്ഷിക്കുക

കൊച്ചി: കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ജനപ്രിയമായ സ്‌നാക്കാണ് ക്രീം ബിസ്‌കറ്റ്. പാക്കറ്റിൽ...

രേഖ രതീഷിന് സത്യഭാമയുടെ മറുപടി

രേഖ രതീഷിന് സത്യഭാമയുടെ മറുപടി നടി രേഖ രതീഷിന്റെ സൈബർ ആക്രമണ ആരോപണങ്ങൾക്ക്...

കുടുംബം ബെംഗളൂരുവിൽ; താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം

കുടുംബം ബെംഗളൂരുവിൽ; താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം കോഴിക്കോട്: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ...

സംസ്ഥാനത്തെ ബാറുകളുടെ സമയം നീട്ടുന്നു! ഇനി രാത്രി 12 മണി വരെ; ഉത്തരവ് ഉടൻ

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്കും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരേപോലെ ആവേശം നൽകുന്ന...

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ; ദേവസ്വം ബോർഡ് വിശദീകരണവുമായി രംഗത്ത്

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ; ദേവസ്വം ബോർഡ് വിശദീകരണവുമായി...

ചിക്കമ്മ’ തരംഗത്തിന് ശേഷം വെങ്കായോ ഇനി മലയാളത്തിൽ! ടിനു പാപ്പച്ചൻ മാജിക് തുടങ്ങുന്നു

ചിക്കമ്മ' തരംഗത്തിന് ശേഷം വെങ്കായോ ഇനി മലയാളത്തിൽ! ടിനു പാപ്പച്ചൻ മാജിക്...

Related Articles

Popular Categories

spot_imgspot_img