കൊല്ലം: നടുറോഡിൽ ഭാര്യയെയും സുഹൃത്തിനെയും തീകൊളുത്തി ഭർത്താവ്. ആക്രമണത്തിൽ യുവതി മരിച്ചു. കൊല്ലം ചെമ്മാമുക്കിലാണ് സംഭവം.(young woman was killed by her husband on fire in Kollam)
ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സോണി എന്ന യുവാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കാറിൽ സഞ്ചരിച്ചിരുന്ന യുവതിയെയും സൃഹുത്തായ സോണിയെയും മറ്റൊരു കാറില്‍ പിന്തുടരുകയും വണ്ടി നിര്‍ത്തിച്ച് നടുറോഡില്‍ തീകൊളുത്തുകയുമായിരുന്നു. ബേക്കറി നടത്തിവരികയാണ് അനില. അതേ ബേക്കറിയിലെ ജീവനക്കാരനാണ് സോണി.
ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ കാര്‍ നിര്‍ത്തിച്ച ശേഷം കയ്യില്‍ കരുതിയ പെട്രോള്‍ കാറിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.