പാലക്കാട് തൃത്താലയിൽ യുവതി മരിച്ച നിലയിൽ. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപിക (21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃത്താലയിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരൻ മരിച്ചു
മാഹി: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മാടപ്പീടിക പാറയിൽ ക്ഷേത്രത്തിന് സമീപം പുന്നോൽ കരീക്കുന്നുമ്മൽ പി.സന്തോഷ് (42) ആണ് മരിച്ചത്.
നെഞ്ചുവേദനയെ തുടർന്നാണ് മരണം സംഭവിച്ചത്. സ്റ്റേഷനിൽ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷം ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
വടകര ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് സന്തോഷ്. പരേതനായ പൊട്ടന്റവിട വിജയന്റെയും നിർമലയുടേയും മകനാണ്.
പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരന് മർദനം; ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്…!
പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരന് ലോറി ഡ്രൈവറുടെ മർദ്ദനം.ടോൾ ബൂത്തിലെ കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് ഫൈസാബാദ് സ്വദേശി പപ്പു കുമാറിനാണ് മർദനമേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
തൃശൂർ ഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയുടെ ഫാസ്ടാഗ് റീഡാകാത്തതിനെ തുടർന്ന് വാഹനം മാറ്റിയിടാൻ പറഞ്ഞതിലുള്ള ദേഷ്യത്തിലായിരുന്നു മർദനം.
ടോൾ ബൂത്തിനുള്ളിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ അസഭ്യം പറയുകയും മുഖത്തും കഴുത്തിലും ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ പപ്പു കുമാറിൻ്റെ പരാതിയിൽ കേസെടുത്ത പുതുക്കാട് പോലീസ് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.