യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ
പാലക്കാട് ദുരൂഹ സാഹചര്യത്തിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ. തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഹ (24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിനിയാണ് മരിച്ച നേഹ. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഭർത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 12.30 നാണ് കട്ടിലിൽനിന്നു താഴെ വീണുകിടക്കുന്ന നിലയിൽ നേഹയെ കണ്ടത്. രാത്രി 10ന് നേഹയും ഭർത്താവും രണ്ടര വയസുള്ള മകൾ അലൈനയുമായി മുറിയിൽ ഉറങ്ങാൻ കിടന്നിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്നപ്പോഴാണ് താഴെ വീണു കിടക്കുന്ന നേഹയെ കണ്ടത്. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഓട്ടോറിക്ഷ കണ്ടത്തിൽ തള്ളി കള്ളന്മാർ
ഇടുക്കി ചേറ്റുകുഴിയിൽ മോഷ്ടിച്ചു കടത്തിയ ഓട്ടോറിക്ഷ കണ്ടത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി. ചേറ്റുകുഴി സ്വദേശി മമ്മുട്ടിൽ സനിഷിൻ്റെ വാഹനമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
സാധാരണയായി രാത്രി പാർക്ക് ചെയ്തിരുന്ന ചേറ്റുകുഴി ആയുർവേദ ആശുപത്രിയിയുടെ സമിപമാണ് ഓട്ടോറിക്ഷ പാർക്കു ചെയ്തത്. രാത്രി 12 നാണ് മോഷണം പോയ വിവരം അറിയുന്നത്.
പിന്നിട്ട് നടന്ന തിരിച്ചിലിലാണ് ചേറ്റുകുഴി അപ്പാപ്പിക്കട കണ്ടതിൽ നിന്നും 12 അടി താഴ്ചയിൽ കിടന്ന ഓട്ടോറിക്ഷ കണ്ടെത്തിയത്. വണ്ടി പൂർണമായും നശിപ്പിച്ച നിലയിൽ ആയിരുന്നു
.മോഷണ വിവരം കമ്പംമെട്ട് പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ
കോട്ടയം: തെങ്ങിന് മുകളിൽ കരിക്ക് ഇടാൻ കയറിയ യുവാവ് തെങ്ങിന് മുകളിലിരുന്ന് മരിച്ചു. തലയോലപറമ്പ് തേവലക്കാട് ആണ് സംഭവം. ഉദയനാപുരും സ്വദേശി ഷിബു (46) ആണ് മരിച്ചത്. ഓലമടലുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഇന്ന് രാവിലയാണ് ഷിബു കരിക്കിടാൻ തെങ്ങിന്‍റെ മുകളിൽ കയറിയത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കർക്കിടക വാവിന് വിൽക്കുന്നതിന് വേണ്ടിയുള്ള കരിക്കിടാനാണ് യുവാവ് തെങ്ങില്‍ കയറിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ.
കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം
ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിൽ ക്ലാസ് സമയം യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
സ്കൂൾ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറിയ പ്രവർത്തകർ, സ്കൂളിനുള്ളിൽ സംഘർഷം സൃഷ്ടിച്ചു. സംഭവത്തിനിടെ സിപിഎം അംഗം കയ്യേറ്റത്തിനിരയായി. സ്കൂൾപരിസരത്ത് സംഘർഷാവസ്ഥ രൂക്ഷമായി.
പ്രതിഷേധത്തിനിടെ ചില പ്രവർത്തകർ സ്കൂളിനുള്ളിൽ കസേരകൾ വലിച്ചെറിഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലിന്റെ ക്യാമറാമാനിന് പരിക്കേറ്റു. അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.