മോഷണം നടത്തിയെന്ന് ആരോപിച്ച് യുവതിയെ തല മോട്ടയടിച്ച് പരേഡ് നടത്തി നാട്ടുകാര്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ വാല്‍മീകി നഗര്‍ ഏരിയയിലാണ് സംഭവം. പോലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. young woman attacked by public blaming that she theft goods
ഇര മുമ്പ് രണ്ട് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. യുവതിയെ നാട്ടുകാര്‍ പിടികൂടിയെന്നും തുടര്‍ന്ന് തല മൊട്ടയടിച്ച ശേഷം പരേഡ് നടത്തിയെന്നും വാല്‍മീകി നഗര്‍ എസ്എച്ച്ഒ സഞ്ജയ് കുമാര്‍ പറഞ്ഞു.
പരേഡ് ചെയ്യിച്ചതിന് കുറഞ്ഞത് 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും എസ്എച്ച്ഒ കൂട്ടിച്ചേര്‍ത്തു.ഈ കേസിലും പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു, അവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.