കോഴിക്കോട്: പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ കവറോടെ വിഴുങ്ങി യുവാവ്. കോഴിക്കോട് അമ്പായത്തോടിലാണ് സംഭവം. അമ്പായത്തോട് സ്വദേശി ഷാനിദ് ആണ് കവർ വിഴുങ്ങിയത്.
ഇന്നലെ രാത്രി 9.15ഓടെയാണ് സംഭവം. നൈറ്റ് പെട്രോളിങ്ങിനിടെയാണ് ഷാനിദിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് രണ്ട് കവര്‍ എംഡിഎംഎ പോലീസ് കണ്ടെത്തി. ഉടൻ തന്നെ ഈ കവർ വിഴുങ്ങി യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിൽ വെള്ളത്തരിയുള്ള കവർ വയറ്റിലുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ കവറുകൾ പുറത്തെടുക്കാനാണ് പോലീസിന്റെ ശ്രമം.