പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന് തീയിട്ടു, സംഭവം ആലുവയിൽ
ആലുവ: പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു. ആലുവ ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിൽ വെച്ചാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്.
തീ വേഗം അണച്ചതിനാൽ വലിയ അപകടം ആണ് ഒഴിവായത്. തീ പടർന്നതിനെ തുടർന്ന് വാഹനം പൂർണമായി കത്തി നശിച്ചു. ഇന്ന് രാത്രി 9 മണിക്കാണ് സംഭവം.
യുവാവ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് അതിക്രമം നടത്തിയത്.
പെട്രോൾ അടിക്കാനായി എത്തിയ കാറും ബൈക്കിലെത്തിയ യുവാവും തമ്മിലായിരുന്നു തർക്കം. തർക്കത്തിന് ശേഷം ബൈക്കിന് തീ ഇടുകയായിരുന്നു.
സമയോചിത ഇടപെടൽ മൂലം വലിയ ദുരന്തമാണ് തലനാരിക്ക് ഒഴിവായത്. സംഭവത്തിൽ പ്രസാദ് എന്ന ആളെ ചെങ്ങമനാട് പൊലീസ് പിടികൂടി. പ്രസാദ് ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്.
ധർമസ്ഥല കേസിൽ വമ്പൻ ട്വിസ്റ്റ്; പറഞ്ഞതെല്ലാം പച്ചക്കള്ളം, മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ
ധർമസ്ഥല: വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ പരാതിക്കാരനെ അറസ്റ്റ് ചെയ്‌ത് പോലീസ്. മുൻ ശുചീകരണ തൊഴിലാളിയെയാണ് അറസ്റ്റ് ചെയ്‌തത്. ലൈഗികാതിക്രമം നടത്തി സ്‌ത്രീകളെ കൊന്ന് നേത്രാവതി നദിക്കരയിൽ കുഴിച്ചുമൂടിയെന്നായിരുന്നു ആരോപണം.
എന്നാൽ അരക്കോടി രൂപ ചെലവഴിച്ച് നദിക്കരയിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്തിയിയുന്നില്ല.
അതിനാൽ, തന്നെ വെളിപ്പെടുത്തൽ നടത്തിയയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു.
അതിനിടെ 2003ൽ ധർമസ്ഥല ക്ഷേത്ര പരിസരത്ത് നിന്നും കാണാതായ അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട് നേരത്തേ മൊഴി മാറ്റി പറഞ്ഞിരുന്നു.
തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്‌തതെന്നും ആണ് സുജാത ഭട്ട് വെളിപ്പെടുത്തിയത്.
ഗിരീഷ് മട്ടന്നവറും ടി ജയന്തും കാരണമാണ് താൻ കള്ളം പറഞ്ഞത്. രാജ്യത്തെ ജനങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു.
ഈ വിവാദങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും അവർ പറഞ്ഞു.
പറഞ്ഞതെല്ലാം വാസ്‌തവ വിരുദ്ധമാണെന്നും അവർക്ക് മകളില്ലെന്നും സുജാതയുടെ സഹോദരനും പറഞ്ഞു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സുജാത വീടുവിട്ട് പോയതാണ്. നാൽപ്പത് വർഷത്തിനിടെ അത്യപൂർവമായി മാത്രമേ ബന്ധുക്കളെ സന്ദർശിച്ചിരുന്നുള്ളു.
എന്നാൽ ഒരു വർഷത്തിന് മുമ്പ് വീട്ടിൽ വന്നപ്പോൾ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ പറഞ്ഞിരുന്നില്ലെന്നും അവരിപ്പോൾ വലിയ കോടീശ്വരിയാണെന്നും സഹോദരൻ പറയുന്നു.
നേരത്തെ മംഗളൂരുവിലും മണിപ്പാലിലും മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു മകൾ അനന്യ എന്നാണ് സുജാത നേരത്തേ അവകാശപ്പെട്ടിരുന്നത്.
എന്നാൽ, ഈ സ്ഥാപനത്തിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരില്ലെന്ന് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Summary: A shocking incident occurred at a petrol pump in Aluva, Kerala, where a young man set fire to his bike after opening its fuel tank. The dramatic act took place at the Indian Oil pump in Desam Athani, creating panic among people present.