web analytics

പാലായിൽ മറ്റു വാഹനങ്ങളെ കാഴ്ചക്കാരാക്കി കനത്ത വെള്ളക്കെട്ടിലൂടെ ഥാർ ഓടിച്ച് യുവാവ്; VIDEO

കനത്ത മഴ നാടെങ്ങും വെള്ളക്കെട്ടിലാക്കിയപ്പോൾ വാഹനങ്ങളുമായി പുറത്തിറങ്ങുന്ന എല്ലാവരും വലയുകയാണ്. ചെറിയ വെള്ളക്കെട്ടിൽ പോലും വാഹനങ്ങൾ ഇറക്കാനാവാതെ ആളുകൾ വിഷമിക്കുമ്പോൾ കനത്ത വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച് വരുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

പാലായിലാണ് സംഭവം നടക്കുന്നത്. പാലാ – ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട സമയത്താണ് മഹിന്ദ്ര ഥാറുമായി യുവാവിന്റെ വരവ്. ബസ്സ് അടക്കം മറ്റുള്ള വാഹനങ്ങളുമായി ആളുകൾ കാത്തു നിൽക്കുമ്പോഴാണ് യുവാവ് പുഷ്പം പോലെ ഥാർ വെള്ളക്കെട്ടിലൂടെ ഓടിച്ചു കയറ്റി പോയത്. വീഡിയോ കാണാം.

അയർലണ്ടിൽ ഈ വർഷം ഈ പ്രത്യേക തട്ടിപ്പ് വർധിച്ചത് 200 ശതമാനം…! അറിഞ്ഞിരിക്കണം, സൂക്ഷിക്കണം:

അയർലണ്ടിൽ ഈ വർഷം തട്ടിപ്പ് കുറ്റകൃത്യങ്ങൾ കുതിച്ചുയർന്നതായി റിപ്പോർട്ട്. ഷോപ്പിംഗ് തട്ടിപ്പുകൾ മാത്രം ഇത്തരത്തിൽ 200 ശതമാനം വർദ്ധിച്ചതായി ഗാർഡയുടെ പുതിയ കണക്കുകൾ പറയുന്നു. വ്യാജ വെബ്‌സൈറ്റുകളോ ലിസ്റ്റിംഗുകളോ ഉപയോഗിച്ച് പേയ്‌മെന്റ് കാർഡ് വിശദാംശങ്ങൾ മോഷ്ടിക്കുന്ന ഷോപ്പിംഗ്, ഓൺലൈൻ ലേല തട്ടിപ്പുകൾ 2025 ലെ ആദ്യ മൂന്ന് മാസങ്ങളിൽ കുതിച്ചുയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 200% വർദ്ധനവാണു ഇക്കാര്യത്തിൽ ഉണ്ടായത്.

സംഘടിത കുറ്റകൃത്യങ്ങളുമായും ഗുരുതരമായ വഞ്ചനയുമായും ബന്ധപ്പെട്ട സംഭവങ്ങൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വലിയതോതിൽ വർധിച്ചു എന്നാണ് കണക്കുകൾ പറയുന്നത്. വ്യാജ ട്രേഡ്സ്മാൻ തട്ടിപ്പുകൾ 107 ശതമാനം, വഞ്ചന 159 ശതമാനം, അക്കൗണ്ട് ടേക്ക്ഓവർ തട്ടിപ്പ് 128 ശതമാനം വ്യാജരേഖ ചമയ്ക്കൽ 200 ശതമാനം എന്നിങ്ങനെ കുറ്റകൃത്യങ്ങളിൽ വൻ വർധനവാണ് ഉണ്ടായത്.

എന്നാൽ വർദ്ധനവ് മാത്രമല്ല, ചില കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവും അനുഭവപ്പെട്ട വർഷമാണ് 2025. വ്യാജ പണത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ 88 ശതമാനം കുറഞ്ഞു, കവർച്ച, ഭവനഭേദനം, ക്രമക്കേട്, മോഷണം എന്നീ കുറ്റകൃത്യങ്ങളിൽ ആദ്യ മൂന്ന് മാസങ്ങളിൽ ഗണ്യമായ കുറവുണ്ടായി.

വഞ്ചനയിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും, പരമ്പരാഗത സ്വത്ത് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞു. റെസിഡൻഷ്യൽ കവർച്ചകൾ 17 ശതമാനം കുറഞ്ഞു, 2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫിഷിംഗ്’ (ഇമെയിൽ അല്ലെങ്കിൽ സന്ദേശങ്ങൾ വഴി ആളുകളുടെ വ്യക്തിവിവരങ്ങൾ മോഷ്ടിക്കുന്നത്) സംഭവങ്ങൾ 52 ശതമാനം കുറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി

ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി ഇടുക്കി കുമളി അനധികൃതമായി രാത്രി...

ബാറിൽ യൂണിഫോമിലിരുന്ന് ‘അടിച്ചുപൊളിച്ചു’; എക്സൈസ് ഇൻസ്പെക്ടർക്കും വനിതാ ഓഫീസർമാർക്കും എട്ടിന്റെ പണി!

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

Related Articles

Popular Categories

spot_imgspot_img