ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് അപകടം ഉണ്ടായത്. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപത്തു വെച്ചാണ് യുവാവിനെ ട്രെയിൻ തട്ടി ഇടിച്ചത്. എടക്കാട് ഇണ്ടേരി ശിവക്ഷേത്രത്തിന് സമീപം ചെറുവറക്കൽ 30 കാരനായ പ്രശോഭ് ആണ് മരിച്ചത്. Young man dies tragically after being hit by train in Kannur
റെയിൽവെ ട്രാക്കിന് സമീപമാണ് പ്രശോഭിന്റെ വീട്. ട്രാക്കിലൂടെ നടക്കുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു. എടക്കാട് ചെറുവറക്കൽ ബാലന്റെയും സുശീലയുടെയും മകനാണ്. സഹോദരങ്ങൾ: സുഭാഷ്, നിഷ. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം സംസ്കാരം നടക്കും.