തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. തിരിച്ചിട്ടപ്പാറയിൽ വെച്ചാണ് യുവാവിന് മിന്നലേറ്റത്.(young man died after being struck by lightning)
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. എന്നാൽ മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിന്നു. ഈ സമയത്ത് മിഥുന് മിന്നലേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സൃഹുത്തുക്കളിൽ ഒരാൾക്കും മിന്നലേറ്റിട്ടുണ്ട്.
മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സംസ്ഥാനത്ത് നവംബർ നാല്, അഞ്ച്, എട്ട് തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഇതോടനുബന്ധിച്ച് കേന്ദ്രം ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.