ബെംഗളൂരു: തലമുടി കുറഞ്ഞെന്ന പേരിൽ ഭാര്യ നിരന്തരം പരിഹസിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. കർണ്ണാടക ചാമരാജ് നഗറിൽ പരമശിവമൂർത്തി (32) ആണ് ആത്മഹത്യചെയ്തത്.
സംഭവത്തിൽ യുവാവിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കുറിപ്പ് എഴുതിവെച്ച ശേഷമായായിരുന്നു യുവാവിന്റെ ആത്മഹത്യ.
തനിക്ക് മുടി കുറഞ്ഞതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കിയിരുന്നതായും, അതുകൊണ്ടുതന്നെ താൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും യുവാവ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മരിച്ച പരമശിവയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യ മമതയ്‌ക്കെതിരെ ചാമരാജ് നഗർ പൊലീസ് കേസെടുത്തു.
പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ കവർച്ച; നഷ്ടമായത് പതിനൊന്നര പവൻ
കൊച്ചി: പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ അതിവിദഗ്ധ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനൊന്നര പവനോളം സ്വർണം നഷ്ട്ടമായതായി പരാതി.എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്റെ പെരുമ്പാവൂർ മരുതുകവലയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മോഷണ വിവരം അറിഞ്ഞ ഉടൻ തന്നെ വീട്ടുടമസ്ഥ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ആഴ്ച വരെ വീട്ടുജോലിയ്ക്കായി വന്നിരുന്ന സ്ത്രീക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വീടിനുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന വജ്രം പതിച്ച രണ്ടു പവന്റെ സ്വർണമാലയും, വളകളും, പാദസരവുമാണ് നഷ്ടമായിരിക്കുന്നത്. സംഭവത്തിൽ വീട്ടുടമസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.