ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന
കൽപറ്റ: വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ചു. വയനാട് വെള്ളമുണ്ടയിലാണ് സംഭവം. അതിഥിത്തൊഴിലാളിയായ ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്.(Young man brutally killed in wayanad)
സംഭവുമായി ബന്ധപ്പെട്ട് യുപി സ്വദേശി മുഹമ്മദ് ആരിഫിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകൾ മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് കണ്ടെത്തിയത്. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വച്ചാണ് കൊലപാതകമെന്നാണ് നിഗമനം.
മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ചത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് പൊലീസിൽ വിവരമറിയിച്ചത്.