കുന്നംകുളത്ത് ബാറിന് മുന്നിൽ ആക്രമണം; ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് യുവാവിന്റെ തല അടിച്ചുതകർത്തു

തൃശൂര്‍: ബാറിന് മുന്നിൽ വെച്ച് നടന്ന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിന് മുന്നിലാണ് സംഭവം. യുവാവിന്‍റെ തല ഹോക്കി സ്റ്റിക്ക് ഉള്‍പ്പെടെ ഉപയോഗിച്ച് അടിച്ചു തകർത്തു.

ബാറിൽ വെച്ച് നടന്ന പ്രശ്നത്തിന് പിന്നാലെയാണ് പുറത്ത് റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീറാണ് ആക്രമണത്തിനിരയായത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കമ്പി വടികൊണ്ടും ചിലര്‍ ഹോക്കി സ്റ്റിക്കുകൊണ്ടും യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം നടന്നത്. റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെ യുവാവിനെ പല തവണ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മർദനത്തിൽ യുവാവിന്‍റെ തലയോട്ടി പൊട്ടുകയും തലച്ചോറിൽ നിന്ന് രക്തപ്രവാഹം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.]

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

ഇടുക്കിയിൽ ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട തകർത്ത് സാമൂഹ്യ വിരുദ്ധര്‍: ആകെയുള്ള വരുമാനം നിലച്ച് യുവാവ്

ഇടുക്കി ചേറ്റു കുഴിയിൽ ശാരീരിക വെല്ലുവിളി നേരിടുന്ന ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട...

സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പാഞ്ഞ് കെ.എസ്.ആർ.ടി.സി ബസ്; ആലുവ ഡിപ്പോയിലെത്തി ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്

മലപ്പുറം: സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ബസ് കസ്റ്റഡിയിലെടുത്ത്...

അസഹ്യമായ വയറുവേദന; പരിശോധനയിൽ കണ്ടെത്തിയത് ശസ്ത്രക്രിയ സമയത് ഗർഭപാത്രത്തിൽ മറന്നു വെച്ച സർജിക്കൽ മോപ്പ്

അസഹ്യമായ വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവ പതിവായതോടെയാണ് യുവതി ചികിത്സ...

മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വ​ർ​ണ​വ്യാ​പാ​രി മ​രി​ച്ച​ത്​ ക്രൂ​ര മ​ർ​ദ​നത്തെ തുടർന്ന്…ആ​രോ​പണവുമായി മ​ക​ൻ

ആ​ല​പ്പു​ഴ: മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വ​ർ​ണ​വ്യാ​പാ​രി മ​രി​ച്ച​ത്​ പൊ​ലീ​സി​ൻറെ ക്രൂ​ര​മാ​യ മ​ർ​ദ​നം...

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് അപകടം, ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു; ഒരു മരണം

കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. മുത്തേടത്തുകാവ് റോഡിലാണ്...

Related Articles

Popular Categories

spot_imgspot_img