കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം
തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കത്തിക്കുത്ത്. കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.(Young man attacked his friend in train)
കായംകുളത്തേക്ക് യാത്ര ചെയ്തിരുന്ന യുവാക്കൾ തമ്മിലാണ് തർക്കമുണ്ടായത്. പിന്നാലെ ഇത് കത്തിക്കുത്തിൽ അവസാനിക്കുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ കയറിയ ഇവർക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. ഇതുകൊണ്ട് തന്നെ പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി.
ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ യുവാക്കൾ തമ്മിൽ തർക്കം നടക്കുകയായിരുന്നു. ഇതിനിടയിലാണ് യുവാക്കളിൽ ഒരാൾ മറ്റൊരാളെ കുത്തിയത്. കുത്തേറ്റയാളുടെ പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.