രാമമംഗലം 130 ജംഗ്ഷൻ ഭാഗത്തുള്ള ബാറിനു മുന്നിൽ വച്ചായിരുന്നു സംഭവം
മൂവാറ്റുപുഴ: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെള്ളൂർക്കുന്നം പുളിയ്ക്കകാവിനു സമീപം താമസിക്കുന്ന ആലുവ അശോകപുരം കൊച്ചിൻ ബാങ്ക് ഭാഗത്ത് മേട്ടുപുറത്ത് വീട്ടിൽ പ്രദീപ് (51) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി രാമമംഗലം 130 ജംഗ്ഷൻ ഭാഗത്തുള്ള ബാറിനു മുന്നിൽ വച്ചായിരുന്നു സംഭവം.(Young man attacked; accused was arrested)
മാറാടി ഇല്ലിച്ചോട് ഭാഗത്തുള്ള യുവാവിനാണ് ആക്രമത്തിൽ പരിക്കേറ്റത്. ബാറിനു സമീപം വെച്ച് ഇരുവരുടെയും തോളുകൾ തമ്മിൽ കൂട്ടി ഉരസിയത് കാരണം പരാതിക്കാരൻ പ്രതിയെ നോക്കി നിന്നതിലുള്ള വിരോധത്തിൽ അസഭ്യ വാക്കുകൾ പറഞ്ഞുകൊണ്ട് പ്രദീപ് ഹെൽമറ്റ് കൊണ്ട് മുഖത്തടിക്കുകയായിരുന്നു.
ഡി.വൈ.എസ്.പി പി.എം. ബൈജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ് ഐ മാരായ പി.കെ.വിനാസ്, ബിനു വർഗീസ്, എസ് സി പി ഓ മാരായ നിജാസ്,ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.