web analytics

അയർലണ്ടിൽ മലയാളി യുവാവ് വീടിനു തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു; ഭാര്യയ്ക്ക് ഗുരുതര പൊള്ളൽ; സംഭവത്തിൽ എറണാകുളം സ്വദേശി അറസ്റ്റിൽ

നോർത്തേൺ അയർലണ്ടിലെ ആൻട്രിമിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി അറസ്റ്റ‌ിൽ.  ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മ‌ാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു. Young Malayali man tried to kill his wife by setting fire to their house in Ireland

കഴിഞ്ഞ മാസം 26-ന് രാത്രി 10 മണിയോടെയാണ് ഇവർ താമസിച്ചിരുന്ന വീടിന് ജോസ്മാൻ തീയിട്ടത്. വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയ്ക്ക് ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റു.

ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നതെങ്കിലും ഭാര്യ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം. ജോസ്മാന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി, ഒക്ടോബർ 22-ന് വിചാരണ തുടരും.

വീടിനകത്തു പലയിടത്തായി പെട്രോളോ മണ്ണെണ്ണയോ എന്ന് ഉറപ്പിച്ചു പറയാനാകാത്ത ഇന്ധനത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് പോലീസ് വെളിപ്പെടുത്തുന്നത്. പ്രധാന ഹാള്‍ മുതല്‍ മുന്‍വശത്തെ ഡോര്‍ വരെയുള്ള ഭാഗത്താണ് മണ്ണെണ്ണ വീണു തീ പിടിച്ചിരിക്കുന്നതെന്നും ജില്ലാ ജഡ്ജി പീറ്റര്‍ കിങ്ങിന്റെ മുന്നിലെത്തിയ പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ പുറത്തു വരുന്നതോടെ ഇക്കാര്യങ്ങള്‍ തെളിവായി കോടതിയിലെത്തും. അഗ്‌നിപിടുത്തം എന്നതിനേക്കാള്‍ ഉപരി പൊട്ടിത്തെറിക്ക് സമാനമായ ലക്ഷണങ്ങളാണ് വീടിനകത്തു കാണപ്പെട്ടത് എന്നും പറയപ്പെടുന്നു.

പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തതു കേസില്‍ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്തപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്. അപകടം ഉണ്ടാകുമ്പോള്‍ ജോസ്‌മോന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും അയാളുടെ ശരീരത്തില്‍ പൊള്ളലിന്റെ ചെറു സാന്നിധ്യം പോലും ഉണ്ടായിരുന്നില്ല എന്നും പോലീസ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ!

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ! ഇന്ന് ചിലർക്കു...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ് ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന...

Related Articles

Popular Categories

spot_imgspot_img