News4media TOP NEWS
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

ടു ലീവ് നോ വൺ ബിഹൈൻഡ് കൗണ്ട് എവരിവൺ; ഈ പോക്കുപോയാൽ ലോക ജനസംഖ്യ എവിടെയെത്തും

ടു ലീവ് നോ വൺ ബിഹൈൻഡ് കൗണ്ട് എവരിവൺ; ഈ പോക്കുപോയാൽ ലോക ജനസംഖ്യ എവിടെയെത്തും
July 11, 2024

എല്ലാ വർഷവും ജൂലൈ 11നാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. ഒരു രാജ്യത്തിന്റെ ജനസംഖ്യ ആ രാജ്യത്തിന്റെ വികസനത്തിലും പ്രവർത്തനങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. രാജ്യത്തെ ജനസംഖ്യ കൂടുതലാണെങ്കിൽ വേഗത്തിൽ വികസിക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടേറിയതായി മാറും. തൽഫലമായി, നിലവിലുള്ള വിഭവങ്ങളുടെ ദീർഘകാല വളർച്ച ഉറപ്പാക്കാൻ ദേശീയതലത്തിലും ആഗോളതലത്തിലും അമിത ജനസംഖ്യ കുറയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്.World Population Day

ലോകജനസംഖ്യ 100 കോടിയിൽ എത്താൻ ലക്ഷക്കണക്കിന് വർഷങ്ങളെടുത്തു. എന്നാൽ പിന്നീട് 200 വർഷത്തിനുള്ളിൽ ഇത് ഏഴിരട്ടിയായി വർദ്ധിച്ചു. ലോകജനസംഖ്യ 2011ൽ 700 കോടി മറികടന്നു. ഇപ്പോൾ ഇത് ഏകദേശം 770 കോടിയായി വർദ്ധിച്ചു. 2030 ൽ ഏകദേശം 850 കോടി, 2050 ൽ 970 കോടി, 2100ൽ 1090 കോടി എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്.

1987 ജൂലൈ 11-ന് ലോക ജനസംഖ്യ 500 കോടി ആയതോടെയാണ് യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാം ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. ജനസംഖ്യയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും പ്രശ്നങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച് പരിഹാര മാർഗങ്ങൾ കണ്ടെത്തുകയും കുടുംബാസൂത്രണം, ലിംഗസമത്വം, ദാരിദ്ര്യം, മാനസികാരോഗ്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ സമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യവും ജനസംഖ്യാദിനം ആചരിക്കുന്നതിന്റെ പിന്നിലുണ്ട്‌

ചൈനയുടെ വിപ്ലവത്തിന് ശേഷം 1953-ലെ ആദ്യത്തെ സെൻസസ് എടുത്തപ്പോൾ 53 കോടി ജനങ്ങളേ ചൈനയിൽ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്നങ്ങോട്ട് ജനസംഖ്യാ നിയന്ത്രണം ആവശ്യമാണ് എന്ന് അവർക്ക് നിർദേശം കിട്ടിയെങ്കിലും മാവോ സേ തൂങ്ങിന്റെ ധാരണ അനുസരിച്ച് കൂടുതൽ ജനങ്ങൾ ചൈനയെ കൂടുതൽ ശക്തമാക്കും എന്നാണ് കരുതിയിരുന്നത്.

പക്ഷേ 1970 ആയപ്പോഴേക്കും ചൈനയിൽ വലിയ ജനസംഖ്യ വിപ്ലവം തന്നെ നടന്നു. അതിന്റെ ഫലമായി ജനസംഖ്യ നിരക്ക് ഒരു സ്ത്രീക്ക് എത്ര കുട്ടികൾ ഉണ്ടെന്ന കണക്കിൽ ആറായി ഉയർന്നു. ഒരു സ്ത്രീക്ക് രണ്ട് കുട്ടികൾ എന്ന കണക്കിലെത്തുമ്പോഴാണ് ജനസംഖ്യ വർധിക്കാതെ നിൽക്കുക എന്നാണ് സങ്ക്‌ലപം.

ഡെങ് ഷിയോപിങ്ങിന്റെ കാലത്തോടെ ചൈന അതികഠിനമായ ജനസംഖ്യ നിയന്ത്രണത്തിലേക്ക് കടന്നു. രാഷ്ട്രീയമായ അമിതാധികാര ശക്തി ഉപയോഗിച്ചുകൊണ്ട് ഒരു കുട്ടി മതി എന്നതിലേക്കെത്തുകയും കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ പിഴ ഈടാക്കുമെന്നായി. ഇന്ത്യയുടെ സ്ഥിതിയും സമാനമാണ്. ഇന്ത്യക്കും സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം വലിയതോതിൽ ജനസംഖ്യാ വർധനവ് നടന്നു.

പലപ്പോഴും രാഷ്ട്രീയമായ അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ബേബി ബൂം ഉണ്ടാകാറുണ്ട്. അതിന്റെ കാരണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടൊന്നുമില്ല. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിലുണ്ടായ ബേബി ബൂമിന്റെ കാരണങ്ങൾ എന്താണ് എന്നതിന് കൃത്യമായ വിശദീകരണങ്ങൾ ഒന്നുമില്ല. എന്തായാലും സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയും ധാരാളം കുഞ്ഞുങ്ങളെ പ്രസവിച്ചു.

1970 ആയപ്പോഴേക്കും ഇന്ത്യയും ഈ വിസ്‌ഫോടനം നിയന്ത്രിച്ചേ മതിയാകൂ എന്നിടത്തേക്ക് വന്നു. അക്കാലത്ത് അധികാരത്തിൽ ഇരുന്ന ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടുകൂടി നടത്തിയ ഇന്ത്യ പോപ്പുലേഷൻ പ്രൊജക്ട് ഇന്ത്യയുടെ ദശാബ്ദ വളർച്ചാനിരക്ക് ഇതിനകം 24ൽ നിന്ന് 16 ആയി ചുരുക്കിയിട്ടുണ്ട്. പത്തുവർഷത്തിനിടയിൽ ആയിരം പേർ എത്ര പേരായി വളരുന്നു എന്നതാണ് ദശാബ്ദ ജനസംഖ്യാവർധന കണക്ക്.

ഇക്കാര്യത്തിൽ കേരളത്തിന്റെ കാര്യവും ശ്രദ്ധേയമാണ്. 1970-ൽ ഇന്ത്യയ്ക്ക് ഡെക്കേഡണൽ ഗ്രോത്ത് റേറ്റ്(ദശാബ്ദ ജനസംഖ്യാവർധന കണക്ക്) 24 ആയിരുന്നുവെങ്കിൽ കേരളത്തിൽ 27 ആയിരുന്നു. ഇന്ന് കേരളം എത്തിനിൽക്കുന്നത് 4.75ൽ ആണ്. ഇത് 2011ലെ കണക്കാണ്. 2011-ൽ തന്നെ ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ഗ്രോത്ത് റേറ്റ് നെഗറ്റീവ് ആയി എന്നുപറഞ്ഞാൽ 2001-ൽ ആയിരം പേർ ഉണ്ടായിരുന്നത് 997ഉം 998ഉം ആയി ചുരുങ്ങി.

ഇന്ത്യയുടെ ജനസംഖ്യ കണക്കെടുപ്പ് ഇനിയും നീണ്ടുപോവുകയാണ്. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് കാരണം മാറ്റിവെച്ചുവെങ്കിലും ഇനിയും അത് നീണ്ടുപോകുന്നത് ശുഭകരമല്ല. ഇപ്പോൾ കണക്കെടുപ്പ് നടക്കുകയാണെങ്കിൽ കേരളത്തിലെ ജനസംഖ്യ പല ജില്ലകളിലും നല്ല തോതിൽ കുറഞ്ഞിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കേരളം ഏതാണ്ട് ജനസംഖ്യ വർധിക്കാത്ത ഒരു സംസ്ഥാനമായി മാറിയിട്ടുണ്ട് എന്ന് പൊതുവിൽ കണക്കാക്കാം.

കേരളത്തിലെ ഏറ്റവും വലിയ ജനസംഖ്യാവർധന നിരക്കുണ്ടായിരുന്ന മലപ്പുറം ജില്ലയിലാണ് വർധനയുടെ നിരക്കിൽ ഏറ്റവും കുറവുണ്ടായത്. ഇന്ത്യൻ ശരാശരി 16 ആയിരിക്കുമ്പോൾ ഗ്രോത്ത് റേറ്റ് 13ലേക്ക് താഴ്ന്നിരുന്നു. പുതിയ കണക്കുകളിൽ അവിടെ ജനസംഖ്യാ വർധനാ നിരക്ക് ഗണ്യമായി കുറയും എന്ന കാര്യത്തിലും സംശയമില്ല.

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഐക്യരാഷ്ട്ര സംഘടന 2023 ഏപ്രിലിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്. ലോകത്തെ 18 ശതമാനത്തിലേറെയും ഇന്ത്യയിലാണ്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം വത്തിക്കാനാണ്.

ലോക ജനസംഖ്യ 800 കോടി ( 8 ബില്യൺ ഡേ) കടന്നതായി 2022 നവംബർ 15 നാണ് ഐക്യരാഷ്ട്ര സംഘടന രേഖപ്പെടുത്തിയത്. 1974ൽ 400 കോടിയായിരുന്ന ജനസംഖ്യയാണ് 2022 ആയപ്പോഴേക്കും 800 കോടി ആയത്. 2050-ൽ ജനസംഖ്യ 970 കോടിയാകും. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.

ഒരു രാജ്യത്തെയോ ആ രാജ്യത്തെ ഏതെങ്കിലുമൊരു പ്രദേശത്തെയോ ജനങ്ങളുടെ നിശ്ചിത കാലയളവിലുള്ള കണക്കെടുപ്പാണ് സെൻസസ്. Censure എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് Census എന്ന വാക്കുണ്ടായത്. ഓരോ വ്യക്തിയെയും സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനാൽ ഓരോ ജനതയുടെയും സാമൂഹികവും സാമ്പത്തികവുമായ സവിശേഷതകൾ കണ്ടെത്താൻ സെൻസസിലൂടെ സാധിക്കുന്നു. പത്തുവർഷം കൂടുമ്പോഴാണ് ഇന്ത്യയിൽ സെൻസസ് നടത്തുന്നത്. അവസാനമായി ഇന്ത്യയിൽ സെൻസസ് നടന്നത് 2011ലാണ്.

ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ആധുനിക രീതിയിലുള്ള സെൻസസ് പ്രവർത്തങ്ങൾ തുടങ്ങിയത്. റിപ്പൺ പ്രഭുവിന്റെ നേതൃത്വത്തിൽ 1881ൽ നടന്ന സെൻസസ് ആണ് ഇന്ത്യയിലെ ആദ്യത്തെ പരിപൂർണ സെൻസസ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ സെൻസസ് 1951 ലാണ് നടന്നത്. 1951, 61, 71, 81, 91, 2001, 2011 വർഷങ്ങളിലായി ഏഴുതവണ ഇന്ത്യയിൽ സെൻസസ് നടന്നിട്ടുണ്ട്. കോവിഡിനെത്തുടർന്ന് 2021 ൽ സെൻസസ് പ്രവർത്തനങ്ങൾ നടന്നില്ല.

“ടു ലീവ് നോ വൺ ബിഹൈൻഡ് കൗണ്ട് എവരിവൺ (To Leave No One Behind, Count Everyone)” എന്നതാണ് 2024 ലെ ജനസംഖ്യാ ദിന പ്രമേയം. കഴിഞ്ഞ 30 വർഷമായി, ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി മെച്ചപ്പെട്ടിട്ടുള്ളതായി യുഎൻ വിലയിരുത്തൽ. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ ഇപ്പോഴും പൊതു സമൂഹത്തിൽ നിന്നും അകന്നു നിൽക്കുന്നു.

മാനവരാശിയുടെ മുഴുവൻ വൈവിധ്യവും ഉൾക്കൊണ്ടാൽ മാത്രമേ ഒന്നിച്ചൊരു പുരോഗതി സാധ്യമാകൂ. 2024 ലെ ലോക ജനസംഖ്യാ ദിനം ലോകത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും തിരിച്ചറിയുന്നതിനും അവരുടെ വെല്ലുവിളികൾ മനസ്സിലാക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് യുഎൻ പോപ്പുലേഷൻ ഫണ്ടിൻ്റെ (യുഎൻഎഫ്പിഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. നതാലിയ കാനെം പറഞ്ഞു

Related Articles
News4media
  • Kerala
  • News
  • Top News

സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്...

News4media
  • Kerala
  • News

കോമറിൻ മേഖലയ്‌ക്ക് മുകളിലായി ചക്രവാതച്ചുഴി; വരും ദിവസങ്ങളിൽ അതിശക്തമായ മഴ

News4media
  • Kerala
  • News

റെസിന്‍ ഫാമി സുൽത്താൻ 34 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ; മയക്കുമരുന്ന് കച്ചവടം പൊളിച്ച് തൊടുപുഴ പോലീ...

News4media
  • Kerala
  • News
  • News4 Special

പട്ടാപകൽ നിരീക്ഷണത്തിന് എത്തുന്ന അപരിചിതർ; തരം കിട്ടിയാൽ അകത്തു കയറുന്ന യുവാക്കളുടെ വീഡിയോ പുറത്ത്; ...

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • International

യു.എ.ഇ. ദേശീയ ദിനം: ‘ഈദ് ആൽ ഇത്തിഹാദ്’ ഇതുവരെ കാണാത്ത ആഘോഷമാക്കാൻ ഇമറാത്തി കുടുംബങ്ങൾ:

News4media
  • International
  • Top News

ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News4media
  • International
  • News

അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവ് വലിച്ച് യുവതി ! യുവതി ഇങ്ങനെ ചെയ്തതിന് പിന്നിൽ ഒരു കാരണമുണ്ട...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]