കൊളംബോ: ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള നിരാശയിലും ദുഖത്തിലുമാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. കഴിഞ്ഞ ദിവസം ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ സഞ്ജു ഇടം പിടിച്ചിരുന്നില്ല.
കെഎല്‍ രാഹുലും ഇഷാന് കിഷനുമായിരുന്നു വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വന്നത്. ഇതോടെ ലോകകപ്പ് ടീമില്‍ നിന്ന് സഞ്ജു പൂര്‍ണമായും തഴയപ്പെട്ടുവെന്ന് തന്നെയാണ് ആരാധകര്‍ കരുതിയത്.
എന്നാല്‍ സഞ്ജുവിന്റെ സാധ്യത പൂര്‍ണമായി അസ്തമിച്ചെന്നു ഉറപ്പിക്കാന്‍ വരട്ടെ, ടീമിലേക്ക് വരാന്‍ സഞ്ജുവിന് ഇനിയും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിലവില്‍ 28 വരെ ടീമില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുമതിയുണ്ട്. മാത്രമല്ല, പ്രഖ്യാപിച്ചിരിക്കുന്ന ടീം അന്തിമം അല്ലാത്തതിനാല്‍ തന്നെ ചില അത്ഭുതങ്ങള്‍ സംഭവിക്കാനിടയുണ്ട്.
മികച്ച റെക്കോര്‍ഡുണ്ടായിട്ടും ടീമില്‍ ഉള്‍പ്പെട്ടിട്ടും സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു
ക്രിക്കറ്റ് ലോകകപ്പ്: സഞ്ജു ഔട്ട്