ഇടുക്കി കാന്തല്ലൂരിൽ സംരക്ഷണഭിത്തി നിർമിക്കാൻ മണ്ണ് നീക്കുമ്പോൾ മണ്ണിനടിയിൽപെട്ട രണ്ടു തൊഴിലാളികളെ രക്ഷപെടുത്തി. Workers buried underground while constructing a retaining wall for a resort
കീഴാന്തൂർ സ്വദേശികളായ ബാബു, രവീന്ദ്രൻ എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. റിസോർട്ടിന് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനിടെയാണ് സംഭവം.
തുടർന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികളും പോലീസും എത്തി മണ്ണുനീക്കി തൊഴിലാളികളെ പുറത്തെത്തിക്കുകയായിരുന്നു. ഇരുവർക്കും മണ്ണ് വീണതിനെ തുടർന്ന് നിസാര പരിക്കേറ്റു.