web analytics

കോണിപ്പടിയില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കോഴിക്കോട് ഉള്ളിയേരി സ്വദേശി മാമ്പൊയില്‍ അസ്മയാണ് (45) മരിച്ചത്.

വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് പടിയിൽനിന്നാണ് വീണത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കാൽ തെന്നിയാണ് വീണത്ത്. വീഴ്ചയിൽ തലക്ക് സഹിതം ഗുരുതര പരിക്കേറ്റിരുന്നു.

തൊഴിലുറപ്പ് തൊഴിലാളിയായ അസ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം.

വീടിന്റ മുകളില്‍ അലക്കിയിട്ടിരുന്ന വസ്ത്രങ്ങളെടുത്ത് കോണിയിറങ്ങുമ്പോൾ വീഴുകയായിരുന്നു.

മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെയോടെ ആശുപത്രിയിൽ വച്ച് മരിച്ചു.

തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കൊച്ചി: അടിക്കാട് വെട്ടിത്തെളിക്കുന്നതിനിടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപമുള്ള സ്ഥലത്താണ് തലയോട്ടി കണ്ടെത്തിയത്.

സ്വകാര്യ കമ്പനിയുടെ ഭൂമിയാണ് ഇത്.

കാട് പിടിച്ച് കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കാൻ എത്തിയ തൊഴിലാളികളാണ് ഇത് ആദ്യം കണ്ടത്.

തുടർന്ന് പോലീസിൽ വിവരമറിയിച്ചു. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.

തലയോട്ടിയുടെയും അസ്ഥകളുടെയും കാലപ്പഴക്കം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനയും നടത്തും.

നിലവിൽ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

അസ്ഥിയുടെ കാലപ്പഴക്കം കണ്ടെത്തിയാൽ ആ കാലത്തെ മിസിംഗ് കേസുകള്‍ പോലീസ് പരിശോധിക്കും.

തലയോട്ടി കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്.

അതിനാല്‍ ആശുപത്രിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില്‍; 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് കണ്ടെടുത്തത് മനുഷ്യന്റെ അസ്ഥികൂടം

കൊച്ചി: 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചോറ്റാനിക്കരയിലാണ് സംഭവം.

തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കി സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

പൂട്ടി കിടക്കുന്ന വീട്ടിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമാണെന്നപരാതി നേരത്തെ ഉയർന്നിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

കൊച്ചിയില്‍ സ്ഥിര താമസമാക്കിയ ഡോക്ടറുടേതാണ് വീട്.

ഇരുപത് വര്‍ഷമായി പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ് വീട്. സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണ്.

തുടര്‍ന്ന് അവിടുത്തെ മെമ്പര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാൽആരാണ് വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടി കൊണ്ടുവച്ചത്?

എന്നതുള്‍പ്പയെയുള്ള കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.

വീട് പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. നാളെ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തും.

മനുഷ്യന്റെ തലയോട്ടിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വീട്ടുടമയായ ഡോക്ടറെയും പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്‌.

കൊല്ലത്ത് പള്ളിവളപ്പിൽ സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: പള്ളിവളപ്പിൽ കിടന്നിരുന്ന സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി.

കൊല്ലത്ത് ആണ് സംഭവം നടന്നത്.

ശാരദമഠം സിഎസ്ഐ പള്ളി സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന ആരംഭിച്ചു.

മനുഷ്യൻ്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ നിലയിലാണ്. എല്ലാ അസ്ഥികളും ഇല്ലെന്ന് പൊലീസ് പറഞ്ഞു.

ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.

ആളൊഴിഞ്ഞ പറമ്പിൽ സൂട്ട്കേസിലാക്കിയ നിലയിൽ അസ്ഥികൂടം കണ്ട വിവിരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സൂട്ട്കേസിൽ അസ്ഥികളും തലയോട്ടിയും അടുക്കി വെച്ച നിലയിലായിരുന്നു.

മൃതദേഹം മറ്റെവിടെയോ സംസ്കരിച്ച ശേഷം അസ്ഥികൂടം പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

എന്നാണ് നി​ഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്

English Summary :
A woman who was undergoing treatment after falling from Konippadi in Kozhikode has died. The deceased has been identified as Asma (45) from Mampoyil, Ulliyeri, Kozhikode.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

Related Articles

Popular Categories

spot_imgspot_img