പുള്ളിപ്പുലിക്ക് രാഖി കെട്ടി യുവതി; ഇതെന്താണെന്ന് അമ്പരന്നു നെറ്റിസൺസ്
ഞെട്ടിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുകയാണ്. ഉപയോക്താക്കളില്‍ അമ്പരപ്പും ഭയവും ജനിപ്പിച്ച് ഒരു യുവതി പുള്ളിപ്പുലിയുടെ മുന്‍ കാലില്‍ രാഖി കെട്ടുന്ന വീഡിയോ ആണിത്.
രാജസ്ഥാനിൽ നിന്നുള്ളതായിരുന്നു വീഡിയോ. വീഡിയോയില്‍ ആളുകൾക്ക് നടുനില്‍ ഇരിക്കുന്ന ഒരു പുള്ളിപ്പുലിയുടെ മുന്‍കാലില്‍ ഒരു സ്ത്രീ രാഖി കെട്ടുന്നത് കാണാം.
ഏറെ സമയമെടുത്താണ് ഇവര്‍ രാഖി കെട്ടുന്നത്. നിരവധി പേര്‍ സ്ത്രീയ്ക്കും പുലിക്കും ചുറ്റുമായി നില്‍ക്കുന്നതും കാണാം. 27 സെക്കന്‍റ് മാത്രമാണ് വീഡിയോയ്ക്കുള്ളത്.
രാഖി കെട്ടിയ ശേഷം സ്ത്രീ എഴുനേല്‍ക്കുകയും അത് തന്‍റെ സഹോദരനാണെന്നും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെടുന്നു. ഇതിനിടെ ഒരാൾ വന്ന് അവന്‍റെ കഴുത്തില്‍ തടവുന്നതും കാണാം.
കുറച്ച് ദിവസങ്ങളായി പുള്ളിപ്പുലി ഇവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നുവെന്നും അതിന് മനുഷ്യരെ പേടിയില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വനംവകുപ്പ് അപകടകാരിയാണെന്നും പുലിയില്‍ നിന്നും അകലം പാലിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.
വീഡിയോയിൽ വൈകാരിക രംഗമായി തോന്നാമെങ്കിലും പുലിയുടെ സ്വഭാവം പ്രവചനാതീതമാണെന്നും അപകട സാധ്യത കൂടുതലാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ ഒരുങ്ങുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ കുറിപ്പുകളെഴുതാനെത്തി. ചിലര്‍ യുവതിയെ പ്രശംസിച്ചപ്പോൾ മറ്റ് ചിലര്‍ പുലിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇതാരാണ്..? പാസ്സ്പോർട്ടിലെ ഫോട്ടോയുമായി പുലബന്ധം പോലുമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് തിരിച്ചറിഞ്ഞ് അധികൃതർ…! VIDEO:
വിമാനത്താവളത്തിൽ ചെല്ലുബോൾ നമുക്ക് പലതരത്തിലുള്ള സുരക്ഷാ പരിശോധനകൾ ഉണ്ട്. ഇത് വിജയിക്കാതെ വിമാനത്തിൽ യത്ര ചെയ്യാൻ സാധ്യമല്ല. അത്തരത്തിൽ ഒരു പരിശോധനയുടെ വാർത്തയാണിത്. എന്നാൽ സാധാരണ പരിശോധന ആയിരുന്നില്ല നടന്നത്.
വിമാനത്താവളത്തിൽ പരിശോധനയ്ക്കിട പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലെന്ന കാരണത്താൽ യുവതിയുടെ മേക്കപ് തുടപ്പിച്ച് വിമാനത്താവളത്തിലെ ജീവനക്കാരി.
കോസ്മെറ്റിക് സർജറിക്കു പിന്നാലെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ 40 മിനിറ്റോളമാണ് അവരെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്.
WATCH VIDEO:
ചൈനയിലെ ഷാങ്ഷായ് എയർപോർട്ടിലാണ് സംഭവം. പാസ്പോർട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവും ഇല്ലെന്നും അതിനാൽ പാസ്പോർട്ടിലെ ഫോട്ടോക്ക് സമാന രൂപമാകുന്നത് വരെ മേക്കപ്പ് തുടച്ചുകളയാനും വിമാനത്താവളത്തിലെ ജീവനക്കാർ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമിശ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
യുവതി ഇത്തരത്തിൽ മേക്കപ്പ് ചെയ്ത് എത്തിയത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമായി തീർന്നെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.