മുംബൈ: ഓൺലൈൻ ജോലി വാഗ്ദാനത്തിൽ വീട്ടമ്മയ്ക്ക് നാല് ദിവസം കൊണ്ട് 54 ലക്ഷം രൂപ നഷ്ടമായതായി പരാതി. നവി മുംബൈ എയ്റോളിയിൽ താമസിക്കുന്ന 37 വയസുകാരിയായ യുവതിയാണ് തട്ടിപ്പിനിരയായത്. പ്രസവ അവധിയിലായിരുന്ന യുവതി, ഈ സമയം വീട്ടിലിരുന്ന് ജോലി അന്വേഷണത്തിനൊടുവിലാണ് യുവതി ചതികുഴിയിൽപ്പെട്ടത്.
ഫ്രീലാൻസ് ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പുകാർ യുവതിയുമായി ബന്ധപ്പെട്ടു. കമ്പനികളെയും റസ്റ്റോറന്റുകളെയും റേറ്റ് ചെയ്യുന്നത് പോലുള്ള ചില ലളിതമായ ജോലികളാണ് സംഘം നൽകിയത്. അഞ്ച് ടാസ്കുകൾ തീർത്ത് കഴിയുമ്പോൾ നിശ്ചിത തുക പ്രതിഫലമായി നൽകുമെന്ന് വാഗ്ദാനം ചെയ്തു. വാഗ്ദാനങ്ങൾ വിശ്വസിച്ച യുവതി ജോലി ചെയ്യാൻ ആരംഭിച്ചു. പിന്നീടാണ് ഇവർ ആവശ്യപ്പെട്ടത് പ്രകാരം പല ബാങ്ക് അക്കൗണ്ടുകളിലായി 54,30,000 രൂപ ട്രാൻസ്ഫർ ചെയ്തു കൊടുത്തത്.
മേയ് ഏഴിനും പത്തിനും ഇടയിലാണ് ഇത്രയും തുക നൽകിയതെന്ന് യുവതി പരാതിയിൽ പറഞ്ഞു. എന്നാൽ പിന്നീട് ഇവരെ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ നവി മുംബൈ സൈബർ പൊലീസ് സ്റ്റേഷനിലെത്തി കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണം തുടരുകയാണ്.
Read Also: ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കൾക്കെതിരായ വഞ്ചനാകേസിലെ തുടർ നടപടികൾക്ക് സ്റ്റേ
Read Also: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 16 തൊഴിൽ അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം