ഹോം ബെർത്ത് എക്‌സ്പീരിയൻസസ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിൽ നിന്നുള്ള അനുഭവങ്ങളും നിർദേശങ്ങളും അടിസ്ഥാനമാക്കി, ചെന്നൈയിലെ ഒരു ദമ്പതികൾ വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയതായി റിപ്പോർട്ടുകൾ. മൂന്നാമത്തെ കുഞ്ഞിനെയാണ് ഇവര്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ പ്രസവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Woman gives birth at home under the supervision of WhatsApp group
മുപ്പത്താറുകാരനായ മനോഹരനും 32 കാരിയായ ഭാര്യ സുകന്യയും നവംബർ 17-ന് വീട്ടിൽ പ്രസവം നടത്താൻ തീരുമാനിക്കുകയായിരുന്നു. എട്ടും നാലും പ്രായമുള്ള രണ്ടു പെണ്‍മക്കളുടെ മാതാപിതാക്കളാണ് ഇവര്‍. നന്ദമ്പാക്കത്തിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം.
സുകന്യ മൂന്നാമതും ഗർഭിണിയായപ്പോൾ, മനോഹരനായിരുന്നു പ്രസവമെടുത്തത്. അവർ ആശുപത്രിയിലെ എല്ലാ വൈദ്യപരിശോധനകളും ഒഴിവാക്കി. സുകന്യയും മനോഹരനും അംഗങ്ങളായ ഹോം ബർത്ത് എക്സ്പീരിയൻസസ് വാട്ട്സാപ്പ് ഗ്രൂപ്പിൽ ആയിരത്തിലധികം അംഗങ്ങൾ ഉണ്ട്.
ഈ വിവരം അറിഞ്ഞ പ്രദേശത്തെ പബ്ലിക് ഹെൽത്ത് ഓഫീസർ, കുന്തത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, മനോഹരനെ പോലീസ് ചോദ്യം ചെയ്തപ്പോൾ, വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗത്വം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിനെ വീട്ടിൽ പ്രസവിക്കാനുള്ള ദമ്പതികളുടെ തീരുമാനത്തിൽ വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ പങ്ക് നിർണായകമായിരുന്നുവെന്ന് പോലീസ് പറയുന്നു.