ഉറുമ്പുകളെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു
തെലങ്കാനയിൽ ഉറുമ്പുകളോടുള്ള അതീവ ഭയം മൂലം 25 വയസ്സുകാരി ആത്മഹത്യ ചെയ്തു. മെർമെക്കോഫോബിയ എന്ന അറിയപ്പെടുന്ന ഈ അപൂർവ മനോരോഗാവസ്ഥയാണ് യുവതിയുടെ ജീവനെടുത്തത്.
ചെറുപ്പം മുതലേ തന്നെ യുവതിക്ക് ഉറുമ്പുകളെ കണ്ടാൽ നിയന്ത്രിക്കാനാവാത്ത ഭയവും വിറയലും അനുഭവപ്പെടാറുണ്ടായിരുന്നുവെന്നും, ഇതുകാരണമായി അവർ ഒരു സ്വകാര്യ ആശുപത്രിയിൽ കൗൺസിലിംഗ് പോലും തേടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കാഞ്ഞങ്ങാട് തീരത്ത് കൂട്ടത്തോടെ കരയ്ക്കടിഞ്ഞു മത്തി, വാരിക്കൂട്ടി നാട്ടുകാർ
നവംബർ നാലിന് രാവിലെ, യുവതി തന്റെ മൂന്ന് വയസ്സുള്ള മകളെ ബന്ധുവീട്ടിൽ വിട്ടതോടെയാണ് സംഭവം നടന്നത്.
വീട് വൃത്തിയാക്കി ശേഷം മകളെ കൂട്ടിക്കൊണ്ടു വരാമെന്ന് പറഞ്ഞിട്ടായിരുന്നു അവൾ ബന്ധുവീട്ടിലാക്കിയത്.
പതിവുപോലെ രാവിലെ ജോലിക്കു പോയ ഭർത്താവ് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ, വീടിന്റെ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടു.
ഉറുമ്പുകളെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു
സംശയം തോന്നിയ ഭർത്താവ് അയൽവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ചു അകത്ത് കടന്നപ്പോൾ, ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് അന്വേഷണത്തിന് നിർണായകമായി.
“ശ്രീ, എന്നോട് ക്ഷമിക്കണം. ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ കഴിയില്ല. മകളെ നന്നായി നോക്കണം…” എന്നായിരുന്നു കുറിപ്പിലെ വാക്കുകൾ.
കുറിപ്പിൽ ചില ക്ഷേത്രങ്ങളിലെ വഴിപാടുകളെക്കുറിച്ച് പരാമർശങ്ങളും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഈ കുറിപ്പ് യുവതിയുടെ മനസിൽ ഭയത്തിന് എത്രത്തോളം വലിയ പിടിയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു.
വീട് വൃത്തിയാക്കുന്നതിനിടെ ഉറുമ്പുകളെ കണ്ടതോടെ ഭയം അതിർത്തി കടന്ന് മനസികമായി തകർച്ചയിലേക്കാണ് യുവതി നീങ്ങിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
അവളുടെ ഭീതിജനിത പ്രതികരണം പെട്ടെന്ന് തന്നെ നിയന്ത്രണം വിട്ടതും ജീവഹാനിയിലേക്ക് നയിച്ചതും ദാരുണ യാഥാർഥ്യം തന്നെയാണ്.
ആമീൻപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്; കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴികളും ശേഖരിച്ചുവരുന്നു.
2022-ൽ വിവാഹിതയായ യുവതിയുടെ ജീവിതം ഭർത്താവും കുഞ്ഞുമകളുമൊപ്പമാണായിരുന്നു. എന്നാൽ, പലപ്പോഴും ഉറുമ്പുകളെ ചിന്തിച്ചുകൊണ്ടുള്ള ആശങ്കയും ചിലപ്പോഴാകട്ടെ ഉറങ്ങാതെ കടന്നുപോയ രാത്രികളും കുടുംബം പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
മനസികാരോഗ്യത്തിലുണ്ടായ പ്രശ്നങ്ങൾക്ക് കൗൺസിലിംഗ് ലഭിച്ചിരുന്നുവെങ്കിലും, ആവശ്യമായ തുടർചികിത്സ ലഭിച്ചില്ല എന്നതാണ് കുടുംബ സുഹൃത്തുക്കളുടെ വാദം.
മെർമെക്കോഫോബിയ (Myrmecophobia) ഉറുമ്പുകളെക്കുറിച്ചുള്ള അമിത ഭയമാണ്. ഇത്തരത്തിലുള്ള ഭയം ഉള്ളവർക്ക് ഉറുമ്പുകളെ കണ്ടാൽ ഹൃദയമിടിപ്പ് കൂടുതലാകുക, ശ്വാസതടസം, ശരീരത്തിൽ വിറയൽ, അതികമായ ഉത്കണ്ഠ, മനസിക തളർച്ച എന്നിവ അനുഭവപ്പെടാറുണ്ട്.
ചിലർക്കത് ഒട്ടും നിയന്ത്രിക്കാനാകാത്ത പാനിക്കിലേക്ക്, ഒടുവിൽ അപകടകരമായ തീരുമാനങ്ങളിലേക്ക് നയിക്കാം.
വിദഗ്ധരുടെ മുന്നറിയിപ്പ് അനുസരിച്ച്, ഇത്തരം അപൂർവമായ ഫോബിയകൾ തിരിച്ചറിയുന്നതും, സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതും അത്യാവശ്യമാണ്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ ഭയാവസ്ഥയെ ചെറിയ കാര്യമായി പരിഗണിക്കാതെ, വ്യക്തി അനുഭവിക്കുന്ന മാനസിക വേദന മനസ്സിലാക്കണം.
ആവശ്യമായ സമയത്ത് കൗൺസിലിംഗ്, സൈക്കോളജിക്കൽ ചികിത്സ, മരുന്നുകൾ എന്നിവ വഴി ജീവിതം പൂർണ്ണമായും പുനരുദ്ധരിക്കാനാകുമെന്ന് മനസികാരോഗ്യ വിദഗ്ധർ പറയുന്നു.









