അക്കൗണ്ടിലൂടെ കോടികൾ; യുവതി അറസ്റ്റിൽ
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് 98 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്സിൽ എംഡി എം എയുടെ വില ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയ പട്ന സ്വദേശിനിയായ യുവതിയെ എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.
98 ഗ്രാം എംഡി എം എ യുമായി കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയായ ഫാസിർ , മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായതിന് പിന്നാലെ കേസ്സിന്റെ അന്വേഷണം എക്സൈസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
ഫാസിറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത എംഡിഎംഎ ബാംഗ്ലൂരിൽ നിന്നും സംഘടിപ്പിക്കുന്നതിനു പണം സീമ സിൻഹ എന്നവരുടെ അക്കൗണ്ടിലേക്ക് അയച്ചു
ഫാസിറിനോടൊപ്പം ബാംഗ്ലൂരിൽ ഉണ്ടായിരുന്ന പുത്തൂർമഠം സ്വദേശിയായ അബ്ദുൾ ഗഫൂറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ
കേസ്സിൽ പിടിച്ചെടുത്ത എംഡിഎംഎ തങ്ങൾക്ക് ബാംഗ്ലൂരിൽ നിന്നും സംഘടിപ്പിച്ച് നൽകിയത് കോഴിക്കോട് സ്വദേശിയായ കിച്ചു എന്ന് വിളിക്കുന്ന പ്രജീഷ് ആണെന്നും എംഡി എം എ യുടെ വില പ്രജീഷ് തന്ന അക്കൌണ്ടിലേക്കാണ് തങ്ങൾ അയച്ചിട്ടുള്ളതെന്നും ഫാസിറും അബ്ദുൾ ഗഫൂറും മൊഴി നൽകി.
അറസ്റ്റ് ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ
തുടർന്ന് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് കരുവൻ തിരുത്തി സ്വദേശിയായ കിച്ചു എന്ന് വിളിക്കുന്ന പ്രജീഷിനെ എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.
കേസ്സിൽ അറസ്റ്റിലായ ഫാസിർ, അബ്ദുൾ ഗഫൂർ, പ്രജീഷ് എന്നിവരുടെ ബാങ്ക് അക്കൌണ്ടുകൾ പരിശോധിച്ചതിൽ മൂന്ന് പേരും ചേർന്നാണ് പിടിച്ചെടുത്ത എംഡിഎം എ യുടെ വിലയായ 1,05,000 രൂപ ഹരിയാനയിലെ ഗുരുഗ്രാമിലെ സീമ സിൻഹയുടെ ബാങ്ക് അക്കൗണ്ടിൽ അയച്ചതെന്ന് ബോധ്യമായി.
പിന്നീട് ഹാജരാകുന്നതിനായി സീമ സിൻഹയ്ക്ക് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. തുടർന്ന് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം സീമ സിൻഹ താമസിക്കുന്ന ഗുരുഗ്രാമിലെ ഫാസിൽപൂരിൽ എത്തിയെങ്കിലും പ്രതി സ്വദേശമായ പട്നയിലേക്ക് കടന്നിരുന്നു.
താൽക്കാലിക മേൽ വിലാസം വെച്ച് രേഖകൾ ഉണ്ടാക്കി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ ശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. ഇതിനായി നൈജീരിയൻ സ്വദേശികളേയും ഉപയോഗിച്ചിരുന്നു.
ടിയാളുടെ എട്ടു ബാങ്ക് അക്കൌണ്ടുകളിലൂടെ ഏതാനും ദിവസങ്ങൾ കൊണ്ട് കോടികളുടെ പണമിടപാടാണ് നടന്നിരുന്നത്.
രണ്ടാഴ്ച മുമ്പ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും തൃശ്ശൂർ പോലീസ് സീമ സിൻഹയെ അറസ്റ്റ് ചെയ്ത് തൃശ്ശൂർ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
തൃശ്ശൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന സീമ സിൻഹയെ കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്ത് ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തിയത്.