ലഖ്‌നൗ: ഭര്‍ത്താവ് ‘കുര്‍ക്കുറേ’ വാങ്ങി നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹ മോചനം നേടണമെന്ന് പറഞ്ഞ് പോലീസിനെ സമീപിച്ചത്. ഒരുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
വിവാഹം കഴിഞ്ഞത് മുതല്‍ എല്ലാദിവസവും ‘കുര്‍ക്കുറേ’ വേണമെന്ന് യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ദിവസവും അഞ്ച് രൂപയുടെ ‘കുര്‍ക്കുറേ’ പാക്കറ്റ് കൊണ്ടുവരണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍, ഭാര്യ ദിവസവും ഇത്തരത്തിലുള്ള സ്‌നാക്ക്‌സ് കഴിക്കുന്നതില്‍ ഭർത്താവ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതേ തുടർന്ന് ഒരുദിവസം ഭര്‍ത്താവ് ‘കുര്‍ക്കുറേ’ വാങ്ങാതെ വീട്ടിലെത്തി. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കായി. പിന്നാലെ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും സ്വന്തം വീട്ടിലേക്ക് പോയെന്നും തുടര്‍ന്ന് പോലീസിനെ സമീപിച്ചെന്നുമാണ് റിപ്പോർട്ട്. അതേസമയം, ഭര്‍ത്താവ് മര്‍ദിച്ചതിനെ തുടര്‍ന്നാണ് താന്‍ വീട് വിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ ആരോപണം.
ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ ഷാഹ്ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് യുവതിയെത്തിയത്. വിവരം തിരക്കിയ പോലീസ് ദമ്പതിമാരെ കൗണ്‍സിലിങ്ങിന് അയച്ചതായാണ് റിപ്പോർട്ട്.
Read Also: എല്‍ടിടിഇ നിരോധനം നീട്ടി കേന്ദ്ര സർക്കാർ; കാരണം ഇത്
Read Also: ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക; മഞ്ഞപ്പിത്ത ജാഗ്രതയുമായി വീണ ജോർജ്