ഇ​ത്ത​ര​ക്കാ​രെ പു​റ​ത്താ​ക്കി​യാ​ൽ മാ​ത്ര​മേ പു​തി​യ നി​യ​മ​നം സാ​ധ്യ​മാ​കൂ..സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​യി അനധികൃത അവധി​​ എടുത്ത 324 ഡോക്ടർമാരെ ഉടൻ പുറത്താക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​യി അനധികൃത അവധി​​ എടുത്ത 324 ഡോക്ടർമാരെ പുറത്താക്കും.

അ​ന​ധി​കൃ​ത​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന പ്ര​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ത്ത, 324 ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കിയിരിക്കുകയാണ് ആ​രോ​ഗ്യ​വ​കു​പ്പും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും.

അ​ന​ധി​കൃ​ത​മാ​യി സ​ര്‍വി​സി​ല്‍നി​ന്ന് വി​ട്ടു​നി​ന്ന 36 ഡോ​ക്ട​ര്‍മാ​രെ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് പി​രി​ച്ചു​വി​ട്ടിരുന്നു. 33 ഡോ​ക്ട​ര്‍മാ​രെ ആ​രോ​ഗ്യ ഡ​യ​റ​ക്ട​റും മൂ​ന്നു​പേ​രെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​മാ​ണ് സ​ര്‍വി​സി​ല്‍നി​ന്ന് പുറത്താക്കിയ​ത്. നോ​ട്ടീ​സി​നോ​ട് പ്ര​തി​ക​രി​ക്കാ​ത്ത, 17 ഡോ​ക്ട​ര്‍മാ​ര്‍ക്കെ​തി​രെ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ന​ട​പ​ടി വരുമെന്നാണ് സൂചന. ശേ​ഷി​ക്കു​ന്ന​വ​രെയും ഉ​ട​ൻ പു​റ​ത്താ​ക്കും.

ആ​രോ​ഗ്യ​വ​കു​പ്പി​ൽ ആ​കെ അ​ന​ധി​കൃ​ത അ​വ​ധി​യി​ലു​ള്ളത് 600 പേ​രാ​ണ്. ഇ​തി​ൽ പ്ര​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത 276 പേ​രെ​യാ​ണ്​ പു​റ​ത്താ​ക്കുന്നത്. 2008 മു​ത​ൽ സ​ർ​വി​സി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് കർശന ന​ട​പ​ടി. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മാ​ന​മാ​യ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള മൂ​ന്നു​പേ​രെ പു​റ​ത്താ​ക്കി​യാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ന​ട​പ​ടി​ക്ക്​ തു​ട​ക്ക​മി​ട്ട​ത്.

ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം 337 പേ​രാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​നു കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്ന് അവധി എടുത്ത് വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ഇ​തി​ൽ 291 പേ​ർ​ക്ക് ഇ​തി​ന​കം തന്നെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള 15 ദി​വ​സ​ത്തെ സ​മ​യം അ​വ​സാ​നി​ച്ചാ​ലു​ട​ൻ പു​റ​ത്താ​ക്ക​ൽ ഉ​ത്ത​ര​വി​റ​ങ്ങുമെന്നാണ് റിപ്പോർട്ട്.

ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ വ​രെ​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലുള്ള മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​ണ്. സ​ർ​വി​സി​ലു​ള്ള ഇ​ത്ത​ര​ക്കാ​രെ പു​റ​ത്താ​ക്കി​യാ​ൽ മാ​ത്ര​മേ പു​തി​യ നി​യ​മ​നം സാ​ധ്യ​മാ​കൂ. ​

അ​ന​ധി​കൃ​ത​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ ബ​ഹു​ഭൂ​രി​പ​ക്ഷ​വും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നോ​ട്​​പോ​ലും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെന്നാണ് റിപ്പോർട്ട്. മി​ക്ക​വ​രും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും വി​ദേ​ശ​ത്തും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​താ​യാ​ണ് വ​കു​പ്പി​ന്റെ വി​ല​യി​രു​ത്ത​ൽ.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

കാസർഗോഡ് പെൺകുട്ടിയുടെയും യുവാവിന്റെയും മരണം; പെൺകുട്ടിയുടേത് കൊലപാതകമാണോ എന്ന ആശങ്കയിൽ കോടതി

കാസർഗോഡ്: കാസർഗോഡ് പെൺകുട്ടിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസ് പരിഗണിക്കവെയാണ്...

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ 5 വിദ്യാർത്ഥികൾ ചികിത്സയിൽ

കൊച്ചി: കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. എറണാകുളം...

അയർലൻഡിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലക്കുറ്റം

അയർലൻഡിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തിയതായി അധികൃതർ....

ഉറക്കത്തിനിടെ വെടിയേറ്റു, വില്ലൻ വളർത്തുനായ; വിചിത്ര വാദവുമായി യുവാവ്

സുഹൃത്തിനൊപ്പം കിടന്നുറങ്ങുന്നതിനിടെ വളർത്തുനായ തന്നെ വെടിവച്ചുവെന്ന വിചിത്ര വാദവുമായി യുവാവ്...

ഇടുക്കിയിൽ ഗ്രാമ്പു വിളവെടുപ്പിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ മരിച്ചു

ഇടുക്കി മേട്ടുക്കുഴിയിൽ കൃഷിയിടത്തിലെ ഗ്രാമ്പു വിളവെടുക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ...

വി എസ് അച്യുതാനന്ദനെ അവഗണിച്ചുവെന്ന് വാർത്തയെഴുതിയത് തനി തോന്ന്യാസമാണ്…

തിരുവനന്തപുരം: മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!