തൊടുപുഴ: ഡിസംബർ ആരംഭിച്ചതോടെ മൂന്നാറില്‍ തണുപ്പ് തുടങ്ങി. ഇന്നലെ 9.3 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ തണുപ്പ് അതിശക്തമാകും.(Winter season started in munnar)
മഴ മാറിയതോടെയാണ് മൂന്നാറിൽ ശൈത്യകാലത്തിനു തുടക്കമായത്. രാത്രിയിലും പുലര്‍ച്ചെയും ശക്തമായ തണുപ്പ് ആണ് അനുഭവപ്പെടുന്നത്. എന്നാൽ വടക്കുകിഴക്കന്‍ മണ്‍സൂണും ചക്രവാതച്ചുഴിയും കാരണം സംസ്ഥാനത്ത് ഇനിയും ശൈത്യകാലം ആരംഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് മൂന്നാറില്‍ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. അന്ന് മൈനസ് ഒന്ന് ആയിരുന്നു താപനില. ഇത്തവണ വന്‍ തിരക്കാണ് പ്രതീഷിക്കുന്നതെന്ന് ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആരംഭിക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023ല്‍ ഏകദേശം 16.72 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്. ഈ വര്‍ഷം വന്‍ തിരക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.
ലോൺ ആപ്പുകാരുടെ ഭീഷണി അസഹനീയമായി; ഇൻസ്റ്റന്റ് ലോൺ ആപ്പിൽ നിന്നും 2000 രൂപ വായ്പ്പയെടുത്തു കുടുങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു; ദുരന്തം വിവാഹം കഴിഞ്ഞു ഒന്നര മാസത്തിനിടെ