web analytics

ആരോപണ വിധേയർ സിനിമയിൽ നിന്നും മാറി നിൽക്കുമോ? അതോ ബാക്കിയുള്ളവർ മാറ്റി നിർത്തുമോ? ദിലീപിനോട് സിനിമാലോകം ചെയ്തത് ഇവിടെ ആവർത്തിക്കുമോ?

തിരുവനന്തപുരം: ആരോപണ വിധേയർ സിനിമയിൽ നിന്നും മാറി നിൽക്കുമോ? അതോ ബാക്കിയുള്ളവർ മാറ്റി നിർത്തുമോ? നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം വർഷങ്ങളായി സംഘടനയിലും സിനിമാ മേഖലയിലും പൊതുസമൂഹത്തിലും ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലായിരുന്നു ദിലീപിന്‍റെ അവസ്ഥ.Will the accused stay away from the film?

ഇതേ അവസ്ഥയിലേക്കാണ് നടന്മാരായ മുകേഷ് എം.എൽ.എ, സിദ്ദിഖ്, ജയസൂര്യ, മണിയൻപിള്ളരാജു, ഇടവേളബാബു എന്നിവരുടെ പോക്ക്

കേസ് വന്നതോടെ താരസംഘടനയോ മുതിര്‍ന്ന താരങ്ങളോ ദിലീപിനെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും ദിലീപിനെ പൊതുവേദികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതായിരുന്നു അനുഭവം. താരനിശകളില്‍ പോലും ദിലീപിനെ ക്ഷണിക്കാന്‍ സംഘടനകള്‍ മടിക്കുന്ന സാഹചര്യമായിരുന്നു.

ദിലീപിനെ മാത്രം മോശക്കാരനാക്കി ചിത്രീകരിക്കുന്നതില്‍ സന്തോഷം കണ്ടവരും ഏറെയുണ്ടായിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്ഥിതി മാറി. ആരൊക്കെ പെടും, ഇനി പെടാനുണ്ട് എന്നത് ആര്‍ക്കും അറിയാത്തതാണ് സ്ഥിതി.

നടന്മാരായ മുകേഷ് എം.എൽ.എ, ജയസൂര്യ, മണിയൻപിള്ളരാജു, ഇടവേളബാബു അടക്കം 7പേർക്കെതിരേ കൊച്ചിയിലെ നടിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.

സിനിമാചർച്ചയ്ക്കായി, സർക്കാരിന്റെ മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ ‘അമ്മ’യുടെ ജനറൽസെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന മാനഭംഗക്കുറ്റം ചുമത്തി കേസെടുത്തു.

പരാതിക്കാരിയുടെ വിശദമൊഴി രേഖപ്പെടുത്തിയ പൊലീസ്, മജിസ്ട്രേട്ടിനുമുന്നിൽ രഹസ്യമൊഴിയെടുപ്പിച്ച ശേഷം സിദ്ദിഖിന്റെ അറസ്റ്റിന് നീക്കം തുടങ്ങി. മുൻകൂർ ജാമ്യത്തിന് സിദ്ദിഖും ശ്രമിക്കുന്നു.

2008ൽ സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം കാട്ടിയെന്നാണ് ജയസൂര്യയ്ക്കെതിരായ പരാതി. ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കേസെടുത്തിരുന്നു.

സിദ്ദിഖ് നടത്തിയത് ക്രൂരപീഡനം,​ പുറത്തുപറ‍ഞ്ഞാൽ നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് നടിയുടെ മൊഴി
പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് യുവനടി പൊലീസിന് മൊഴിനൽകി.

ഈ സമയം മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തിൽ രക്ഷപെടുകയായിരുന്നു. 21വയസുള്ളപ്പോഴാണ് ഈ സംഭവം- നടി വെളിപ്പെടുത്തി.

വഞ്ചിയൂർ സഖി വിമൻസ് റിസോഴ്സ് സെന്ററിൽ വച്ച് മൂന്നരമണിക്കൂറെടുത്താണ് മ്യൂസിയം എസ്.ഐ ആശാചന്ദ്രൻ മൊഴിയെടുത്തത്. 2018ൽ സമൂഹമാദ്ധ്യമത്തിലിട്ട കുറിപ്പും 2021ൽ ഓൺലൈൻ മാദ്ധ്യമത്തിൽ ഇതേക്കുറിച്ചുള്ള വാർത്തയും തെളിവായി കൈമാറി.

സിദ്ദിഖിനെതിരേ തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ വകുപ്പുകളുംചുമത്തി. പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിദ്ദിഖ് ഡി.ജി.പിയോട് പരാതിപ്പെട്ടിരുന്നു.

സെക്രട്ടേറിയറ്റിലെ അതിക്രമമടക്കം വെളിപ്പെടുത്തിയ യുവനടിയിൽ നിന്ന് ഡി.ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിൽ വിശദമൊഴിയെടുത്തു.

വ്യത്യസ്ത സമയങ്ങളിലുണ്ടായ ലൈംഗികഅതിക്രമങ്ങളിൽ 7പ്രത്യേകം കേസുകളെടുക്കാനാണ് തീരുമാനം. 2008ൽ സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെയാണ് ജയസൂര്യ മോശമായി പെരുമാറിയതെന്നാണ് മൊഴി.

അമ്മ സംഘടനയിൽ അംഗത്വത്തിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങണമെന്ന് ഇടവേളബാബു 2013ൽ ആവശ്യപ്പെട്ടെന്നും ഫ്ലാറ്റിലെത്തിച്ച് കഴുത്തിൽ ചുംബിച്ചെന്നും മുകേഷ് ഫോണിലും നേരിട്ടും മോശമായി സംസാരിച്ചെന്നും വില്ലയിലേക്ക് ക്ഷണിച്ചെന്നും അവർ മൊഴിനൽകി.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

ബോയിലർ പൊട്ടിത്തെറിച്ച് പ്ലൈവുഡ് കമ്പനിയിൽ വൻ ദുരന്തം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

ബോയിലർ പൊട്ടിത്തെറിച്ച് പ്ലൈവുഡ് കമ്പനിയിൽ വൻ ദുരന്തം; ഒരാൾ മരിച്ചു, രണ്ടുപേർക്ക്...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

Related Articles

Popular Categories

spot_imgspot_img