വെള്ളിയാഴ്ച മുതൽ ദുബൈയിൽ മെട്രോയിലും ട്രാമിലും ഇ-ബൈക്കുകൾ പ്രവേശിപ്പിക്കുന്നത് ആർ.ടി.എ. നിരോധിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് ഇതു സംബന്ധിച്ച തീരുമാനം ആർ.ടി.എ. ട്വീറ്റ് ചെയ്തത്. ‘ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ മെട്രോയിലും ട്രാമിലും ഇ- സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിയ്ക്കും’ എന്നായിരുന്നു ട്വീറ്റ്. നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ മുൻഗണന എന്ന ഹാഷ്ടാഗും ആർ.ടി.എ. ഉപയോഗിച്ചു. നിരോധനം അറിയാതെ ഇ- ബൈക്കുകളുമായി എത്തിയവർക്ക് ബൈക്ക് പുറത്തുവെയ്‌ക്കേണ്ടതായി വന്നു. യു.എ.ഇ.യിൽ കുറഞ്ഞ ചെലവിൽ സഞ്ചരിയ്ക്കാനായി വളരെ പ്രചാരം നേടിയവയാണ് ഇ-ബൈക്കുകൾ. ഒടിച്ചു മടക്കി ഉൾപ്പെടെ സൗകര്യപ്രദമായി കൊണ്ടുനടക്കാൻ പറ്റുന്ന ഇവ കുറഞ്ഞ വരുമാനക്കാർക്ക് ഏറെ ഉപകാരപ്രദമാണ്.
Read Also: ബാലറ്റുപെട്ടിയിൽ പ്രതിഫലിക്കുമോ വന്യജീവിയാക്രമണം ?