ഇന്ത്യൻ വിദ്യാർഥികളുടേയും കുടിയേറ്റക്കാരുടെയും സ്വപ്‌നഭൂമിയാണ് കാനഡ. പെർമനന്റ് റെസിഡൻസി ലഭിക്കാനുള്ള അധിക സാധ്യത കുറഞ്ഞ ജീവിതച്ചെലവ് മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ ഇവയൊക്കെയാണ് കാനഡയെ പ്രിയപ്പെട്ടതാക്കുന്നത്. (Will Indian students have to forget their dream of Canada?)
എന്നാൽ ഇപ്പോൾ കുടിയേറ്റക്കാരോട് സൗഹൃദ സമീപനമല്ല കാനഡ പുലർത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ നിയന്ത്രിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. നാളുകളായി കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും കടക്കാൻ അനുവദിക്കാത്ത സംഭവങ്ങൾ ഉൾപ്പെടെയുണ്ടായി.
കുടിയേറ്റം മൂലം ആവശ്യത്തിന് താമസ സൗകര്യം ഇല്ലെന്നതും വിലക്കയറ്റവും , കുടിയേറ്റക്കാർ ഉണ്ടാക്കുന്ന സാമൂഹിക, ക്രമസമാധാന പ്രശ്‌നങ്ങളും സർക്കാരിനെ കുടിയേറ്റ വിരുദ്ധ നയങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു. ജൂലൈയിൽ 5000 വിസകളോളം കാനഡ റദ്ദു ചെയ്യുന്ന അവസ്ഥയും ഉണ്ടായി.
ഇതോടെ പി.ആർ. കിട്ടും എന്ന പ്രതീക്ഷയോടെ കാനഡയിൽ വിദ്യാഭ്യാസത്തിനായി എത്തിയ വിദ്യാർഥികളും പ്രതിസന്ധിയിലായി. പഠന സമയം കഴിഞ്ഞിട്ടും പി.ആർ. കിട്ടാത്ത വിദ്യാർഥികൾ ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാർക്കൊപ്പം തെരുവിൽ പ്രതിഷേധിക്കുന്നതും സ്ഥിരം കാഴ്ച്ചയാണ്.
കുടിയേറ്റ വിരുദ്ധ നയങ്ങളോട് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുടിയേറ്റക്കാർ ഉയർത്തുന്ന പ്രശ്‌നങ്ങളോട് തദ്ദേശീയർക്ക് വലിയ അതൃപ്തിയുണ്ട്. ഇവർ സർക്കാരിനെ സമർദത്തിലാക്കുന്നതാണ് പുതിയ നിലപാടുകൾക്ക് പിന്നിൽ.