പത്തനംതിട്ട: മൂന്ന് കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കാനയാർ, കൊക്കാത്തോട് എന്നിവിടങ്ങളിലായിട്ടാണ് കാട്ടാനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. അച്ചൻകോവിൽ, കോന്നി വനം ഡിവിഷനിൽപെട്ട സ്ഥലങ്ങളാണിത്.(wild elephants found dead in pathanamthitta)
കാനയാറ്റിൽ ഉൾക്കാട്ടിൽ രണ്ടിടത്തും കൊക്കാത്തോട് കോട്ടാംപാറ, നരകനരുവി വനത്തിലുമാണ് പിടിയാനകളെ ചരിഞ്ഞനിലയിൽ കണ്ടത്. കാനയാറ്റിൽ കണ്ട രണ്ടു പിടിയാനകളുടെ ജഡത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. 24, 23 വയസ്സുള്ള കാട്ടാനകളാണിവ. 24 വയസ്സുള്ള കാട്ടാന വീഴ്ചയിലാണ് ചിരിഞ്ഞതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കടുവയുടെ ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കുഴിയിൽ വീണെന്നാണ് കണ്ടത്തൽ. ഒരുകാലിന് ഒടിവുണ്ട്. ശ്വാസകോശങ്ങൾക്കും പരിക്കുണ്ട്. 23 വയസ്സുള്ള പിടിയാനയുടെ ഗർഭാശയത്തിലെ രോഗമാണ് ചരിയാൻ കാരണം.