മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. ഇടുക്കി ദേവികുളം മുക്കത്ത് ജോർജിന്റെ വീട്ടുമുറ്റത്താണ് കാട്ടാനയെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.(Wild elephant padayappa in munnar)
ആന വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറുകയായിരുന്നു. ഇത് 13-ാം തവണയാണ് ആന ജോർജിന്റെ വീട്ടുമുറ്റത്തെത്തുന്നത്. എന്നാൽ യാതൊരുവിധ നാശനഷ്ടങ്ങളും പടയപ്പ ഉണ്ടാക്കിയിട്ടില്ല. കുറച്ചു നേരം വീട്ടുമുറ്റത്ത് നിലയുറപ്പിച്ച ശേഷം ആന തിരിച്ചു പോയി.
അതേസമയം ആന ജനവാസ മേഖലയ്ക്ക് സമീപം തന്നെ ആന തുടരുകയാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. തുടർച്ചയായി ജനവാസ മേഖലയിൽ പടയപ്പ ഇറങ്ങാറുണ്ട്.