ചുരുളികൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ
പാലക്കാട്: ചുരുളികൊമ്പൻ കാട്ടാന വീണ്ടും കഞ്ചിക്കോട് ജനവാസ മേഖലയിൽ ഇറങ്ങി. കണ്ണിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ചുരുളിക്കൊമ്പനെന്ന പി ടി 5 കാട്ടാനയാണ് വീണ്ടും ജനവാസ മേഖലയിൽ എത്തിയത്.
കഞ്ചിക്കോട്ടെ പയറ്റുകാട് പ്രദേശത്ത് നിരവധി നാശനഷ്ടങ്ങൾ ആണ് ആന ഉണ്ടാക്കിയത്. കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട ചുരുളിക്കൊമ്പനെ പിടികൂടി ചികിത്സ ഉടൻ ആരംഭിക്കാനാണ് തീരുമാനം.
തെങ്ങുൾപ്പെടയുള്ള വിളകൾ നശിപ്പിച്ച നിലയിലാണ്. രാവിലെയോടെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച ചുരുളിക്കൊമ്പനെ വനംവകുപ്പും ആർആർടി സംഘവും ചേർന്നാണ് ആനയെ കാടുകയറ്റിയത്.
അതേസമയം ചുരുളിക്കൊമ്പനെ പിടികൂടി ചികിത്സ ഉടൻ തന്നെ ആരംഭിക്കും. ആനയെ മയക്കു വെടിവെച്ച് പിടികൂടി ചികിത്സിക്കാനാണ് വനം വകുപ്പിൻ്റെ നീക്കം. ആദ്യം മയക്കുവെടി വെച്ച ശേഷം കാട്ടിൽ വച്ച് തന്നെ ചികിത്സ നൽകും.
ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ആനയെ ചികിത്സിക്കുക. ചുരുളിക്കൊമ്പനെ പിടികൂടാൻ ഈ ആഴ്ച തന്നെ വയനാട്ടിൽ നിന്നുള്ള കുങ്കി ആനകളെ പാലക്കാട്ടേക്ക് എത്തിക്കും.
നേരത്തെ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ പഴത്തിൽ മരുന്നുകൾ വച്ച് ചികിത്സയും ആരംഭിച്ചിരുന്നു. എന്നാൽ ചികിത്സ ഫലപ്രദമാകാത്തതിനാലാണ് ചുരുളിക്കൊമ്പനെ പിടികൂടാൻ തീരുമാനിച്ചത്.
മൂന്നാറിൽ അവശ നിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
ഇടുക്കി: മൂന്നാറിൽ അവശ നിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലെ പുല്‍മേട്ടിലാണ് കാട്ടാന കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കുട്ടി ആന ജനിച്ചിട്ട് ഏതാനും ദിവസങ്ങളായെന്നും അവശനിലയിലാണെന്നും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആനകുട്ടിയെ നിരീക്ഷിക്കാന്‍ ആര്‍.ആര്‍.റ്റി സംഘത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ആനക്കുട്ടി നിൽക്കാതെയും നടക്കാതെയും വന്നതോടെ പിടിയാനയും മറ്റൊരു മോഴയാനയുമടക്കം ഇവിടെ തമ്പടിച്ചിരുന്നു. ആനകള്‍ ഇവിടെ നിന്നും മാറിയ സമയത്ത് വനംവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആനകുട്ടി അവശനിലയിലാണെന്ന് മനസിലാക്കിയത്.
തുടര്‍ന്ന് വെറ്ററിനറി ഡോക്ടറെ എത്തിച്ച് കാട്ടാന കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വനം വകുപ്പ് നടപടി സ്വീകരിച്ചുവെങ്കിലും കുട്ടിയാന ചെരിയുകയായിരുന്നു.
കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ ഇന്ന് നടത്തും. ഇതിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്ന് വനംവകുപ്പ് അറിയിച്ചു.
ജനവാസ കേന്ദ്രത്തിൽ കുറുമ്പു കാട്ടി കുട്ടിയാന
അടിമാലിയിൽ ദിവസങ്ങളായി ജനവാസമേഖലയിൽ കറങ്ങുന്ന കുട്ടിയാനയെ വനത്തിലേക്ക് തുരത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു.
അടിമാലി പഞ്ചായത്ത് അഞ്ചാംവാർഡിലെ തുമ്പി പ്പാറക്കുടി ആദിവാസി കോളനിയിൽ വ്യാഴാ ഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കുട്ടിയാന കൃഷികളും നശിപ്പിക്കുകയാണ്. ഒന്നരവയസ്സുള്ള ഈ ആന കൂട്ടംതെറ്റി എത്തിയതാണെന്ന് കരുതുന്നു. അടിമാലി റേഞ്ചിലെ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ടതാണ് തുമ്പിപ്പാറ.
നാട്ടുകാർ പലതവണ ഇതിനെ ഓടിച്ചു. എന്നാൽ വനത്തിലേക്ക് പോകുന്നില്ല. പല തവണ നാട്ടുകാർ വനപാലകരെയും വിവരം അറിയിച്ചു. എന്നാൽ, അവർ ഈ ഭാഗത്തേക്ക് എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെ മച്ചിപ്ലാവ് ബീറ്റ് ഫോ റസ്റ്റർമാരായ സജീവ്, ജിൻ്റോ എന്നിവരും, ആർആർടി സംഘാംഗമായ അജയഘോ ഷും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ വനത്തിലേക്ക് ഓടിക്കാൻ ശ്രമി ച്ചു.
എന്നാൽ, ആന പോയില്ല. ഒടുവിൽ നാട്ടുകാരും വനപാലകരുമായി വാക്കേറ്റമായി. തുടർന്നാണ് ഇവരെ തടഞ്ഞുവെച്ചത്. സംഭവം അറിഞ്ഞ് അടിമാലി റേഞ്ച് ഓഫീസർ നാട്ടുകാരുമായി ടെലിഫോണിൽ സംസാരിച്ചു.
അടിയന്തരമായി കുട്ടിയാനയെ മേഖലയിൽനിന്ന് തുരത്തി കാട്ടിലേക്ക് അയക്കാമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ രണ്ടുമണിയോടെ വനപാലകരെ മോചിപ്പിച്ചു.
Summary: The wild elephant “Churulikomban” (PT 5), identified with an eye injury, has once again entered the residential areas of Kanjikode in Kerala, raising concerns among locals.









