ഡൽഹി: ഇന്നലെ വൈകിട്ടായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം സത്യപ്രതിജ്ഞ. രാഷ്‌ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങ് ലക്ഷകണക്കിന് ആളുകളാണ് തത്സമയം കണ്ടത്. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ നിരവധിയാളുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍, ഇപ്പോഴിതാ ചടങ്ങിനിടെയുള്ള മറ്റൊരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.(Wild animal walking in background at rashtrapati bhavan)
മധ്യപ്രദേശില്‍ നിന്നുള്ള എംപി ദുര്‍ഗാദാസ് സത്യപ്രതിജ്ഞ ചെയ്ത് രേഖകളില്‍ ഒപ്പിടുന്ന സമയത്ത് പിറകില്‍ രാഷ്ട്രപതിഭവന്റെ പടിക്കെട്ടുകള്‍ കഴിഞ്ഞുള്ള ഇടനാഴിയിലൂടെ അജ്ഞാതജീവി നടന്നു പോകുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. പുള്ളിപ്പുലിക്ക് സമാനമായ ജീവിയാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണെന്ന് പ്രചാരണമുണ്ടായെങ്കിലും ദൂരദര്‍ശന്റെ തത്സമയ സംപ്രേഷണത്തിലും ജീവി നടന്നു നീങ്ങുന്നുണ്ടെന്ന് പിന്നീട് വ്യക്തമായി.
അതേസമയം, 136 വന്യ സസ്യഇനങ്ങളും 84 ഇനം മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രം കൂടിയാണ് രാഷ്ട്രപതിഭവന്റെ ചുറ്റുവട്ടം. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഏതെങ്കിലും ജീവിയാകാം ഇടനാഴിയില്‍ എത്തിയതെന്നാണ് കരുതുന്നത്.
Read Also: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല