web analytics

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലേക്ക് കാർ ഇടിച്ചുകയറി; ഭാര്യ മരിച്ചു; ഭർത്താവിന്റെ നില ​ഗുരുതരം; അപകടം അങ്കമാലിയിൽ

അങ്കമാലി: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലേക്ക് എതിർദിശയിൽ നിന്നും നിയന്ത്രണം വിട്ടുവന്ന കാറിടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻറെ ഭാര്യ മിഥിലയാണ് (32) മരിച്ചത്.

ശരീരമാസകലം പരിക്കേറ്റ് ഗുരുതരനിലയിലായ ജിജിൽ നിലവിൽ അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 10.50ഓടെ അത്താണി-ചെങ്ങമനാട് റോഡിൽ അത്താണി കെ.എസ്.ഇ.ബി ഓഫിസിന് പടിഞ്ഞാറ് ഭാഗത്തെ കൊടുംവളവിലായിരുന്നു അപകടം നടന്നത്.

നെടുമ്പാശ്ശേരിയിലുള്ള ബന്ധുവീട്ടിൽ പോയി കെടാമംഗലത്തെ വീട്ടിലേക്ക് മടങ്ങുംവഴി വിദേശത്ത് പോകാൻ കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു.

കുത്തനെയുള്ള വളവാണെന്നറിയാതെ കാർ നേരെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിൻറെ നിഗമനം.

അവശനിലയിലായ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മിഥില വഴിമധ്യേ മരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞേക്കും

വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞേക്കും കോട്ടയം: വില കൂടിയ വെളിച്ചെണ്ണ, അരി, മുളക്...

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു ഇംഫാൽ: കനത്ത സുരക്ഷാ സംവിധാനത്തിനിടയിൽ...

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് തിരുവനന്തപുരം: അമീബിക്...

Related Articles

Popular Categories

spot_imgspot_img